Advertisement

അഞ്ജുവിന്റെ ആത്മഹത്യ; ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘത്തിൽ വിശ്വാസമില്ലെന്ന് പിതാവ്

June 10, 2020
Google News 2 minutes Read

അഞ്ജുവിന്റെ ആത്മഹത്യയിൽ മുതിർന്ന ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ അന്വേഷണം വേണമെന്ന് കുടുംബം. കാഞ്ഞിരപ്പള്ളി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘത്തിൽ വിശ്വാസമില്ലെന്ന് പിതാവ് ഷാജി വ്യക്തമാക്കി. കോളജ് മാനേജ്‌മെന്റിനെ സഹായിക്കാനാണ് നിലവിലെ അന്വേഷണ ഉദ്യോഗസ്ഥർ ശ്രമിക്കുന്നതെന്നും കുടുംബം ആരോപിച്ചു.

പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കളെ ഒഴിവാക്കി അഞ്ജുവിന്റെ മൃതദേഹം വീട്ടിലെത്തിക്കാൻ ശ്രമിച്ചതിലെ അതൃപ്തി ചെറുതല്ല. പ്രതിഷേധങ്ങൾ ഒഴിവാക്കി ചേർപ്പുങ്കൽ ഹോളി ക്രോസ് കോളജ് മാനേജ്‌മെന്റിനെ സംരക്ഷിക്കാനാണ് അന്വേഷണ സംഘം ശ്രമിക്കുന്നതെന്ന് അച്ഛൻ ഷാജി ആരോപിച്ചു. നിലവിൽ ചുമതല നിർവഹിക്കുന്ന കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി ജെ സന്തോഷ് കുമാറിനെ ഉൾപ്പെടെ വിശ്വാസമില്ല. ഉന്നത ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ അന്വേഷണം വേണമെന്ന് കുടുംബം വ്യക്തമാക്കി.

സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ വിശദമായി പരിശോധിക്കണമെന്ന് അഞ്ജുവിന്റെ അച്ഛൻ ആവശ്യപ്പെട്ടു. സംഭവം അന്വേഷിക്കാൻ എം.ജി സർവകലാശാല നിയോഗിച്ച പ്രത്യേക സിൻഡിക്കേറ്റ് സമിതി ഇന്ന് ചേർപ്പുങ്കൾ ഹോളിക്രോസ് കോളേജിൽ തെളിവെടുപ്പ് നടത്തും.

Story highlight: Anju’s suicide Father says he has no faith in DYSP-led team

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here