തുടർച്ചയായ നാലാം ദിവസവും ഇന്ധന വിലയിൽ വർധനവ്

തുടർച്ചയായ നാലാം ദിവസവും പെട്രോൾ, ഡീസൽ വിലയിൽ വർധനവ്. പെട്രോൾ ലിറ്ററിന് 40 പൈസയും ഡീസൽ 45 പൈസയുമാണ് വർധിച്ചത്. ഇതോടെ നാല് ദിവസത്തിനകം പെട്രോൾ, ഡീസൽ വിലയിൽ 2.14 രൂപയും 2.23രൂപയുമാണ് വർധനവ് രേഖപ്പെടുത്തിയത്.

82 ദിവസത്തെ ഇടവേളയ്ക്കുശേഷം കഴിഞ്ഞ ഞായറാഴ്ച മുതലാണ് എണ്ണവിലയിൽ വർധനവ് രേഖപ്പെടുത്തി തുടങ്ങിയത്. മേയ് ആറിന് റോഡ് സെസും എക്‌സൈസ് തീരുവയുമായി പെട്രോളിന് പത്തുരൂപയും ഡീസലിന് 13 രൂപയും കേന്ദ്രം വർധിപ്പിച്ചിരുന്നു. വരും ദിവസങ്ങളിലും ഇന്ധനവിലയിൽ വർധനവ് ഉണ്ടാകാനാണ് സാധ്യത.

Story highlight: Fuel prices rose for the fourth consecutive day

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top