ആലപ്പുഴ ജില്ലയില്‍ ഇന്ന് ഒരാള്‍ക്ക് കൊവിഡ്; ഏഴു പേര്‍ക്ക് രോഗമുക്തി

covid

ആലപ്പുഴ ജില്ലയില്‍ ഇന്ന് ഒരാള്‍ക്ക് കൊവിഡ് 19 രോഗം സ്ഥിരീകരിച്ചു. ജൂണ്‍ ഒന്നിന് മോസ്‌കോയില്‍ നിന്ന് കണ്ണൂരെത്തി തുടര്‍ന്ന് ജില്ലയിലെ കൊവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തില്‍ ആയിരുന്ന മുതുകുളം സ്വദേശിയായ യുവാവിനാണ് കൊവിഡ് സ്ഥിരീകരിച്ചത് .ഇയാളെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍
പ്രവേശിപ്പിച്ചു. ജില്ലയില്‍ ആകെ 82പേര്‍ ആശുപത്രികളില്‍ ചികിത്സയില്‍ ഉണ്ട്.

ഇന്ന് ഏഴുപേര്‍ രോഗമുക്തരായി . കുവൈറ്റില്‍ നിന്നും എത്തിയ അര്‍ത്തുങ്കല്‍ സ്വദേശിനി, അബുദാബിയില്‍ നിന്നും എത്തിയ മുതുകുളം സ്വദേശി, ദുബായില്‍ നിന്നും എത്തിയ പാണ്ടനാട് സ്വദേശി, ചെന്നൈയില്‍ നിന്നും എത്തിയ തഴക്കര സ്വദേശിനി, മഹാരാഷ്ട്രയില്‍ നിന്നും എത്തിയ തുറവൂര്‍ സ്വദേശി, അബുദാബിയില്‍ നിന്നും എത്തിയ കണ്ടല്ലൂര്‍ സ്വദേശി, അബുദാബിയില്‍ നിന്നും എത്തിയ മാന്നാര്‍ സ്വദേശി എന്നിവരാണ് രോഗമുക്തരായത്. ഇതുവരെ 24 പേരാണ് രോഗമുക്തരായി.

 

Story Highlights:  covid19, coronavirus, alappuzha

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top