തിരുവനന്തപുരം മെഡിക്കൽ കോളജ് കൊവിഡ് വാർഡിൽ വീണ്ടും ആത്മഹത്യാ ശ്രമം

തിരുവനന്തപുരം മെഡിക്കൽ കോളജ് കൊവിഡ് വാർഡിൽ വീണ്ടും ആത്മഹത്യാ ശ്രമം. നെടുമങ്ങാട് സ്വദേശിയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇദ്ദേഹത്തിന്റെ ആരോഗ്യനില നിലവിൽ തൃപ്തികരമാണെന്നാണ് സൂചന.
തിരുവനന്തപുരം മെഡിക്കൽ കോളജിലെ കൊവിഡ് നിരീക്ഷണ വാർഡിൽ ഇന്ന് രാവിലെയാണ് മുപ്പത്തിമൂന്നുകാരൻ ആത്മഹത്യ ചെയ്യുന്നത്. ഇതിന് മണിക്കൂറുകൾക്ക് പിന്നാലെയാണ് മറ്റൊരു ആത്മഹത്യാ ശ്രമം കൂടി റിപ്പോർട്ട് ചെയ്യുന്നത്. കഴിഞ്ഞ ദിവസമാണ് ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. ഇദ്ദേഹത്തിന്റെ സ്രവ പരിശോധനാ ഫലം പുറത്തുവന്നിട്ടില്ല. അതേസമയം, ആശുപത്രിയിൽ നിരീക്ഷണത്തിൽ വീഴ്ച സംഭവിക്കുന്നുണ്ടെന്നാണ് ആരോപണമുയരുന്നത്.
ഇന്ന് രാവിലെ പതിനൊന്നോടെയാണ് കൊവിഡ് ഐസൊലേഷൻ വാർഡായ, ഡീലക്‌സ് പേ വാർഡിൽ ആനാട് സ്വദേശിയായ മുപ്പത്തിമൂന്നുകാരനെ തൂങ്ങിയ നിലയിൽ കണ്ടെത്തുന്നത്. അധികൃതർ തന്നെ താഴെയിറക്കിയ ഇദ്ദേഹത്തെ ഐസിയുവിൽ പ്രവേശിപ്പിച്ചു. പിന്നീട് ഇദ്ദേഹം മരണത്തിന് കീഴടങ്ങുകയായിരുന്നു.
തിരുവനന്തപുരം മെഡിക്കൽ കോളജ് കൊവിഡ് വാർഡിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച രണ്ടാമത്തെ വ്യക്തിയും മരിച്ചു. നെടുമങ്ങാട് സ്വദേശി മുരുകേശനാണ് ആത്മഹത്യ ചെയ്തത്.
Story Highlights- medical college, suicide
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here