സോഷ്യൽ മീഡിയയിൽ താരമായി തങ്കമണി സാമുവൽ; ‘പൂമരക്കാറ്റ്’ ഏറ്റെടുത്ത് ആയിരങ്ങൾ; വിഡിയോ

വിപ്ലവ കവി കരിവള്ളൂർ മുരളിയുടെ ഒരു പൂമരക്കാറ്റ് പെയ്ത പോലെയെന്ന കവിത പാടി വൈറലാക്കിയ ആളെ തപ്പി നടക്കുകയാണ് സോഷ്യൽ മീഡിയ. ആരാണതെന്നല്ലേ… തിരുവനന്തപുരം വഴയില സ്വദേശി തങ്കമണി സാമുവലാണ് ആ ഗായിക.
തിരുവനന്തപുരം നഗരസഭയ്ക്ക് കീഴിലെ ക്വാറന്റീൻ സെന്ററുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവർക്കുള്ള ഭക്ഷണമൊരുക്കുകയാണ് തങ്കമണി ചേച്ചിയും സംഘവും ചെയ്യുന്നത്. പക്ഷെ തങ്കമണി സാമുവൽ വൈറലാകുന്നത് ഇതാദ്യമല്ല കെട്ടോ. ശ്രീകാര്യം വല്ലുണ്ണിയിലെ പ്രത്യേക അടുക്കളയിൽ പാട്ടും പാടി ഭക്ഷണമൊരുക്കുകയാണ് ഇവർ.
കഴിഞ്ഞ ദിവസം ഇവിടെ നിന്ന് തന്നെ പാടിയതാണ് നിറയെ ചുവന്ന പൂക്കൾ എന്ന കവിത. നഗരസഭയിലെ 19, കൊവിഡ് നിരീക്ഷണ കേന്ദ്രളിലേക്ക് മൂന്ന് നേരവും ഭക്ഷണം പോകുന്നത് തങ്കമണി ചേച്ചിയും സംഘവും ജോലി ചെയ്യുന്ന ഇടത്ത് നിന്നാണ്. കാറ്ററിംഗ് ജീവനക്കാരി ഗിരിജയുടെ പട്ടാളമാണ് അമ്മമാരും ചെറുപ്പക്കാരുമൊക്കെയടങ്ങുന്ന ഈ സംഘം. ഇവർക്ക് എനർജി ബോംബാണ് അൻപത്തിനാലുകാരിയായ തങ്കമണി സാമുവൽ. ഇവിടെയുള്ള പിള്ളേരുടെ സ്വന്തം തങ്കുവാണ് തങ്കമണി.
Read Also: വീടിന്റെ ജനാലയിൽ തട്ടിവിളിച്ച് മയിൽ; വൈറൽ വിഡിയോ
ചുമട്ടുതൊഴിലാളിയായ ഭർത്താവും മൂന്ന് മക്കളുമടങ്ങുന്ന കുടുംബമാണ് തങ്കമണിയുടെത്. മൂത്ത മകൻ ഭിന്നശേഷിക്കാരനാണ്. ദു:ഖങ്ങൾ ഒരുപാടുണ്ടെങ്കിലും പാട്ടിന്റെ കരുത്തുണ്ട് ചേച്ചിക്ക് കൂട്ടിന്. വിപ്ലവ ഗാനങ്ങളും കവിതകളും നാടൻ പാട്ടുകളും തങ്കമണിച്ചേച്ചിയ്ക്ക് ഹരമാണ്. ഫ്‌ളവേഴ്‌സ് കുടുംബം ഈ വൈറൽ പ്രതിഭയെ വളരെ നേരത്തെ കണ്ടെത്തിയിരുന്നു. പിള്ളാരൊക്കെ ഇപ്പൊ വിളിക്കുന്നത് വൈറൽ തങ്കൂന്നാണെന്ന് പറയുമ്പൊ ചേച്ചിയുടെ മുഖത്ത് ആയിരം വാട്ടിന്റെ ചിരി.
viral singer, thankamani samuel trivandrum
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here