Advertisement

ആലപ്പുഴ ജില്ലയിൽ കുറഞ്ഞ വിലയ്ക്ക് ചിക്കന്‍ ലഭ്യമാക്കാന്‍ ധാരണയായി; വില നിയന്ത്രണം പിന്‍വലിച്ചു

June 11, 2020
Google News 1 minute Read

കുറഞ്ഞ വിലയ്ക്ക് ചിക്കന്‍ ലഭ്യമാക്കാന്‍ ആലപ്പുഴ ജില്ല കളക്ടര്‍ എ. അലക്‌സാണ്ടറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ധാരണയായി. നേരത്തെ വില കൂടിയ സാഹചര്യത്തില്‍ ചിക്കന്‍ വില സംബന്ധിച്ച് ജില്ല കളക്ടര്‍ പുറപ്പെടുവിച്ച ഉത്തരവ് പിന്‍വലിച്ചതായും ജില്ല കളക്ടര്‍ അറിയിച്ചു. ഉത്തരവില്‍ പരാമര്‍ശിച്ചിരുന്ന വിലയിലും കുറഞ്ഞ വിലയ്ക്ക് ഉപഭോക്താക്കള്‍ക്ക് ചിക്കന്‍ നല്‍കാന്‍ സാധിക്കുമെന്ന് കളക്ടറേറ്റില്‍ ഇന്നലെ ചേര്‍ന്ന കോഴിയിറച്ചി വില്‍പനയുമായി ബന്ധപ്പെട്ടവരുടെ യോഗത്തില്‍ ഉണ്ടായ അഭിപ്രായത്തെ തുടര്‍ന്നാണ് നടപടി. ഉപഭോക്താക്കളുടെ താത്പര്യം മുന്‍നിര്‍ത്തിയാണ് വില നിയന്ത്രണം പിന്‍വലിക്കാനും മുന്‍വിലയില്‍ നിന്നും കുറഞ്ഞ വിലയ്ക്ക് ചിക്കന്‍ വിപണിയില്‍ ലഭ്യമാക്കാനും ധാരണയായത്.

ആലപ്പുഴ ചിക്കന്‍ മര്‍ച്ചന്റ്‌സ് ആസോസിയേഷന്‍, ആലപ്പി മീറ്റ് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍, ഓള്‍ കേരള പൗള്‍ട്രി ഫെഡറേഷന്‍ എന്നിവര്‍ നല്‍കിയ പരാതിയിലാണ് കളക്ടറുടെ ചേംബറില്‍ യോഗം ചേര്‍ന്നത്. ചിക്കന്‍ വിപണിയുമായി ബന്ധപ്പെട്ട സാഹചര്യവും യോഗം വിശദമായി ചര്‍ച്ച ചെയ്തു.

ഏതെങ്കിലും സാഹചര്യത്തില്‍ കോഴിയിറച്ചി വില കൂടുന്ന സ്ഥിതി ഉണ്ടാവുകയാണെങ്കില്‍ അത് ജില്ലാ സപ്ലേ ഓഫീസര്‍ വിലയിരുത്തി വീണ്ടും യോഗം ചേര്‍ന്ന് തുടര്‍ നടപടികള്‍ സ്വീകരിക്കണമെന്ന് ജില്ലാ കളക്ടര്‍ നിര്‍ദേശിച്ചു. ചിക്കന്‍ വില കടകളില്‍ പ്രദര്‍ശിപ്പിക്കണമെന്ന് ജില്ലാകളക്ടര്‍ നിര്‍ദേശിച്ചു. ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്ന പ്രവര്‍ത്തിക്കുന്ന കടകള്‍ക്കെതിരെ അതാത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നടപടി സ്വീകരിക്കണമെന്ന് ജില്ലാകളക്ടര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ജില്ല സപ്ലൈ ഓഫീസര്‍ പി.മുരളീധരന്‍ നായര്‍, ആലപ്പുുഴ മുനിസിപ്പല്‍ സെക്രട്ടറി കെ.കെ.മനോജ് , വിവിധ സംഘടനാ ഭാരവാഹികള്‍ എന്നിവര്‍ യോ​ഗത്തിൽ പങ്കെടുത്തു.

Story Highlights: Alappuzha district chicken price

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here