Advertisement

രാജ്യത്ത് കൊവിഡ് കേസുകളുടെ എണ്ണത്തിലെ പ്രതിദിന വളർച്ച നിരക്ക് അഞ്ച് ശതമാനം

June 11, 2020
Google News 1 minute Read
india covid case number increase

ആരോഗ്യ മന്ത്രാലയത്തിന്റെ പുതിയ കണക്കുകൾ പ്രകാരം രാജ്യത്തെ ആകെ പോസിറ്റീവ് കേസുകൾ 286579 ആയി. തുടർച്ചയായ എട്ടാം ദിവസവും ഒൻപതിനായിരത്തിൽ അധികം കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 24 മണിക്കൂറിനിടെ 9996 പോസിറ്റീവ് കേസുകളും 357 മരണവുമാണ് റിപ്പോർട്ട് ചെയ്തത്.

കൊവിഡ് കേസുകളുടെ പ്രതിദിന വളർച്ചാ നിരക്ക് അഞ്ച് ശതമാനമായി. ആകെ പോസിറ്റീവ് കേസുകളുടെ 32.81 ശതമാനവും മഹാരാഷ്ട്രയിൽ നിന്നാണ്. അതേസമയം, രാജ്യത്ത് 141028 പേർ രോഗമുക്തരായി. രോഗം ഭേദമായവരുടെ നിരക്ക് 49.2 ശതമാനമായി ഉയർന്നു.

Read Also: പി കെ കുഞ്ഞനന്തൻ അന്തരിച്ചു

തമിഴ്‌നാട്ടിൽ 24 മണിക്കൂറിനിടെ 1875 പോസിറ്റീവ് കേസുകളും 23 മരണവും റിപ്പോർട്ട് ചെയ്തു. ആകെ രോഗബാധിതർ 38716ഉം മരണം 349ഉം ആയി. ചെന്നൈയിൽ മാത്രം കൊവിഡ് കേസുകൾ 27,000 കടന്നു. 1406 പേർ കൂടി രോഗികളായി. ഡൽഹിയിൽ 24 മണിക്കൂറിനിടെ 65 പേർ മരിച്ചു.1877 പേർ കൂടി രോഗബാധിതരായി. ആകെ പോസിറ്റീവ് കേസുകൾ 34687 ആയി. 1085 പേർ ഇതുവരെ മരിച്ചു. ഗുജറാത്തിൽ ആകെ കൊവിഡ് കേസുകൾ 22,067 ആയി. 38 മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ ആകെ മരണം 1385 ആയി ഉയർന്നു.

ഇതുവരെ 8102ൽ അധികം പേർ മരിച്ചു. ഇന്നലെ മാത്രം മരിച്ചത് 357 പേരാണ്. 24 മണിക്കൂറിനിടെ പതിനായിരത്തിന് അടുത്ത് പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തു. കൊവിഡ് ബാധിതരുടെ എണ്ണം 2,80,000 കടന്നു. ഡൽഹിയിൽ മരണം ആയിരവും തമിഴ്‌നാട്ടിൽ കൊവിഡ് കേസുകൾ 38,000വും കടന്നു.

 

india, covid, coronavirus

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here