കോഴിക്കോടും മലപ്പുറത്തുമായി രണ്ടു പേർ മുങ്ങിമരിച്ചു

kozhikode malappuram 2 people drowned to death

കോഴിക്കോടും മലപ്പുറത്തുമായി രണ്ടു പേർ ഒഴുക്കിൽ പെട്ട് മുങ്ങിമരിച്ചു. കോഴിക്കോട് കോലോത്തും കടവ് സ്വദേശി ഷമീറും മലപ്പുറം എടക്കര സ്വദേശി ആസിഫുമാണ് മരിച്ചത്. കാലവർഷം കനക്കുന്നതിനാൽ ഇരു ജില്ലകളിലും യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ഇന്ന് രാവിലെയാണ് കോഴിക്കോട് കോലോത്തും കടവ് സ്വദേശി മുപ്പത്തി രണ്ടുകാരനായ ഷമീർ ഒഴുക്കിൽപ്പെട്ടത് . ഫയർഫോഴ്സും നാട്ടുകാരുമായിചേർന്ന് ഉടൻ തിരച്ചിൽ ആരംഭിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുളിക്കാനിറങ്ങിയ കടവിന് തൊട്ടുതാഴെവച്ചാണ് മൃതദേഹം കിട്ടിയത്. ജല സേചന വകുപ്പിന്റെ കൊമ്മം പമ്പ് ഹൌസിലെ താത്ക്കാലിക പമ്പ് ഓപ്പറേറ്ററാണ് ഷമീർ. മലപ്പുറം എടക്കരയിൽ വിദ്യാർത്ഥി പുഴയിൽ മുങ്ങി മരിച്ചു. ചെമ്മന്തിട്ട കാറ്റാടി കടവിൽ കുളിക്കുന്നതിനിടെ പതിനഞ്ചുകാരനായ ആസിഫ് ആണ് മുങ്ങി മരിച്ചത്.

അതേ സമയം, കേരളത്തിലെ ഒൻപത് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ ,മലപ്പുറം , കോഴിക്കോട്, വയനാട്, കണ്ണൂർ ,കാസർകോട് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു.

കടലാക്രമണ സാധ്യതയുള്ള തീരദേശ വാസികളും ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിർദേശിച്ചു.കേരള ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല.

Story Highlights- drown, dead

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top