മൊബൈല്‍ സിഗ്നല്‍ കുറവായതുമൂലം ഓണ്‍ലൈന്‍ ക്ലാസുകളിൽ പങ്കെടുക്കാനാകാതെ മുണ്ടക്കയം പഞ്ചായത്തിലെ വിദ്യാര്‍ത്ഥികള്‍

mobile network

മൊബൈല്‍ സിഗ്നല്‍ കുറവായതുമൂലം ഓണ്‍ലൈന്‍ ക്ലാസുകളിൽ പങ്കെടുക്കാനാകാതെ കോട്ടയം മുണ്ടക്കയം പഞ്ചായത്തിലെ വിദ്യാര്‍ത്ഥികള്‍. ഒന്നാം ക്ലാസ് മുതല്‍ ഡിഗ്രി തലം വരെയുള്ള ഇരുപതിലധികം കുട്ടികളാണ് പ്രതിസന്ധി അനുഭവിക്കുന്നത്. വീടുകളില്‍ നിന്ന് ഏറെ ദുരം നടന്നെത്തി റബ്ബര്‍ തോട്ടങ്ങളിലാണ് ഇവര്‍ പഠനം നടത്തുന്നത്.

കൊവിഡ് ഭീതിയില്‍ അധ്യയനം ഓണ്‍ലൈനിലേക്ക് മാറിയതോടെ മുണ്ടക്കയം പശ്ചിമ ഭാഗം വാര്‍ഡിലുള്ള കുട്ടികളാണ് പെട്ടുപോയത്. അത്യാവശ്യ കോളുകള്‍ വിളിക്കാന്‍ പോലും സിഗ്നല്‍ ലഭിക്കാത്ത മേഖലയില്‍ ലൈവ് വീഡിയോകൾ കാണാനാകില്ല. പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ ഉയര്‍ന്ന പ്രദേശങ്ങളിലെ തോട്ടങ്ങളില്‍ കയറിയിരുന്നാണ് പഠിക്കുന്നത്.

മലയോര ഗ്രാമപ്രദേശമായ മേഖലയില്‍ മഴയും കാറ്റുമെത്തിയാല്‍ വിക്ടേഴ്‌സ് ടിവിയിലെ ക്ലാസുകളും കുട്ടികള്‍ക്ക് കാണാനാകില്ല. കാലവര്‍ഷം എത്തിയതോടെ വീടുകളില്‍ നിന്ന് മാറി തോട്ടങ്ങളില്‍ എത്തി പഠനം നടത്തുന്നത് ഒട്ടും സുരക്ഷിതമല്ല, ഇക്കാര്യത്തില്‍ രക്ഷിതാക്കളുടെ ആശങ്കയും ചെറുതല്ല. കുട്ടികള്‍ക്ക് സുരക്ഷിതമായി ക്ലാസുകളില്‍ പങ്കെടുക്കാനുള്ള സൗകര്യം ഒരുക്കി നല്‍കണമെന്നാണ് അധികൃതരോട് ഇവര്‍ക്കുള്ള അപേക്ഷ.

Story Highlights: Students cannot attend online classes due to lack of mobile signal

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top