‘കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം വിട്ടു നൽകില്ല’; ആവർത്തിച്ച് ജോസ് കെ മാണി

wont leave kottayam district panchayath position says jose k mani

കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് സ്ഥാനം വിട്ടു നൽകില്ലെന്നാവർത്തിച്ചു ജോസ് കെ മാണി. ധാരണ പാലിക്കാൻ മുന്നണി നേതൃത്വം തയ്യാറാകണം എന്ന് നിലപാട് കടുപ്പിച്ച് പി ജെ ജോസഫും രംഗത്തെത്തി. അതേസമയം പ്രശ്‌നങ്ങൾ രമ്യമായി പരിഹരിക്കുമെന്ന് പി കെ കുഞ്ഞാലിക്കുട്ടി പ്രതീക്ഷ പ്രകടിപ്പിച്ചു. പ്രശ്‌നപരിഹാരത്തിന് ഇരു വിഭാഗവുമായി നേതാക്കൾ തിരക്കിട്ട ചർച്ചകൾ തുടരുകയാണ്.

കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം വിട്ടു നൽകാൻ കോൺഗ്രസ് നേതൃത്വം ജോസ് കെ മാണിക്ക് നിർദേശം നൽകിയെങ്കിലും പ്രകോപനം ഒഴിവാക്കാൻ നേതൃത്വം ശ്രദ്ധ പുലർത്തുന്നുണ്ട്. ഇരുവിഭാഗത്തെയും സമവായത്തിൽ എത്തിച്ച് പ്രശ്‌നപരിഹാരം സാധ്യമാകുമോ എന്നതാണ് നേതൃത്വം ആലോചിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ ചർച്ചകൾ ഇപ്പോഴും തുടരുകയാണ്.

അതേസമയം വീഴ്ചയില്ലെന്ന നിലപാട് ജോസ് കെ മാണി ആവർത്തിച്ചു. മുന്നണി വിട്ടു പോകാൻ ശ്രമിക്കുന്നത് ആരാണെന്ന് എല്ലാവർക്കും അറിയാമെന്നും ജോസ് കെ മാണി പറഞ്ഞു

മുന്നണി നേതൃത്വവുമായുള്ള ചർച്ചയിൽ രണ്ടു നിർദേശങ്ങളാണ് ജോസ് കെ മാണി മുന്നോട്ടുവെച്ചത്. തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനം വരുന്നത് വരെ കാക്കുക; വിധി ജോസഫിന് അനുകൂലമെങ്കിൽ രാജിവെക്കാൻ തയ്യാർ. അതല്ലെങ്കിൽ അടുത്ത തെരഞ്ഞെടുപ്പിൽ വിജയിക്കുകയാണെങ്കിൽ ആദ്യ ടെം ജോസഫിന് നൽകാം. എന്നാൽ ഉപാധികൾ അംഗീകരിക്കാൻ തയ്യാറല്ലെന്നും ജോസ് പക്ഷം രാജി വെച്ചിട്ടു മാത്രമേ ഇനി ചർച്ചകൾക്കുളളൂവെന്നും പി ജെ ജോസഫ് വ്യക്തമാക്കി. ഇരു നേതാക്കളുമായും മുന്നണി നേതൃത്വം ചർച്ചകൾ തുടരുകയാണ്.

Story Highlights- jose k mani

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top