സംസ്ഥാനത്ത് ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത് 10 പേര്‍ക്ക്

സംസ്ഥാനത്ത് ഇന്ന് 10 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. തൃശൂര്‍ ജില്ലയിലെ ഏഴ് പേര്‍ക്കും മലപ്പുറം ജില്ലയിലെ മൂന്ന് പേര്‍ക്കുമാണ് ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. സംസ്ഥാനത്ത് ആകെ ഇന്ന് 78 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. തൃശൂര്‍, മലപ്പുറം ജില്ലകളില്‍ 14 പേര്‍ക്ക് വീതവും, ആലപ്പുഴ ജില്ലയില്‍ 13 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ ഏഴ് പേര്‍ക്കും, എറണാകുളം, പാലക്കാട് ജില്ലകളില്‍ അഞ്ച് പേര്‍ക്ക് വീതവും, കൊല്ലം, കോഴിക്കോട്, കാസര്‍ഗോഡ് ജില്ലകളില്‍ നാല് പേര്‍ക്ക് വീതവും, കോട്ടയം, കണ്ണൂര്‍ (ഒരാള്‍ മരണമടഞ്ഞു) ജില്ലകളില്‍ മൂന്ന് പേര്‍ക്ക് വീതവും, തിരുവനന്തപുരം, ഇടുക്കി ജില്ലകളില്‍ ഓരോരുത്തര്‍ക്കും വീതവുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.

ഇതില്‍ 36 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും (യുഎഇ- 17, കുവൈറ്റ് -12, സൗദി അറേബ്യ -4, ഒമാന്‍ -2, മാലിദ്വീപ് -1) 31 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും (മഹാരാഷ്ട്ര- 16, ഡല്‍ഹി -7, തമിഴ്‌നാട് -3, കര്‍ണാടക- 2, ആന്ധ്രാപ്രദേശ് – 1, ജാര്‍ഖണ്ഡ് -1, ജമ്മുകാശ്മീര്‍ -1) വന്നതാണ്.

Read More: സംസ്ഥാനത്ത് ഇന്ന് 78 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 32 പേര്‍ രോഗമുക്തരായി

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 32 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. കൊല്ലം ജില്ലയില്‍ നിന്നുള്ള ഏഴ് പേരുടെയും, പാലക്കാട് ജില്ലയില്‍ നിന്നുള്ള ആറ് പേരുടെയും, ഇടുക്കി, എറണാകുളം (ഒരു തിരുവനന്തപുരം സ്വദേശി), തൃശൂര്‍ ജില്ലകളില്‍ നിന്നുള്ള നാല് പേരുടെ വീതവും, കോഴിക്കോട്, കണ്ണൂര്‍ (ഒരു കാസര്‍ഗോഡ് സ്വദേശി) ജില്ലകളില്‍ നിന്നുള്ള രണ്ടു പേരുടെ വീതവും, തിരുവനന്തപുരം, കോട്ടയം, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നുള്ള ഓരോരുത്തരുടെ വീതവും പരിശോധനാഫലമാണ് നെഗറ്റീവ് ആയത്. 1303 പേരാണ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. 999 പേര്‍ ഇതുവരെ കൊവിഡ് മുക്തരായി.

Story Highlights: 10 people were infected through contact, kerala

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top