ചങ്ങനാശ്ശേരി നഗരസഭാ ചെയർമാൻ തെരെഞ്ഞെടുപ്പ് ഇന്ന്

changanassery municipality election today

ചങ്ങനാശ്ശേരി നഗരസഭാ ചെയർമാൻ തെരെഞ്ഞെടുപ്പ് ഇന്ന് നടക്കും. യുഡിഎഫിന് ഭൂരിപക്ഷമുള്ള കൗൺസിലിൽ ധാരണ അനുസരിച്ചാണ് ഭരണ മാറ്റം നടക്കുന്നത്. നേരത്തെ കേരള കോൺഗ്രസിലെ പിളർപ്പിനെ തുടർന്ന് ചെയർമാൻ സ്ഥാനത്തെ ചൊല്ലി തർക്കമുണ്ടായിരുന്നു.

ധാരണ പാലിക്കാൻ ജോസ് കെ മാണി വിഭാഗം തയാറയതോടെ ജോസഫ് വിഭാഗത്തിലെ സാജൻ ഫ്രാൻസിസ് ചെയർമാനാകും. കോൺഗ്രസും കേരള കോൺഗ്രസും അംഗങ്ങൾക്ക് വിപ്പ് നൽകിയിട്ടുണ്ട് . കോൺഗ്രസിലെ ഷൈനി ഷാജി ഉപാധ്യക്ഷയാകും. ഇതിന് മാറ്റങ്ങൾ വരണമെങ്കിൽ വൻ അട്ടിമറി തന്നെ നടക്കേണ്ടിവരും.

37 അംഗ കൗൺസിലിൽ യുഡിഎഫിന് 19 ഉം എൽഡിഎഫിന് 12 ഉം ബിജെപിക്ക് 4 ഉം അംഗങ്ങളാണുള്ളത്. ശേഷിക്കുന്ന രണ്ട് പേർ സ്വതന്ത്രരാണ്.

Story Highlights-  changanassery municipality election today

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top