കോഴിക്കോട് ജില്ലയിലെ കണ്ടെയ്ന്‍മെന്റ് സോണുകള്‍ ഒഴിവാക്കി

HOTSPOT KERALA

കൊവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി കോഴിക്കോട് ജില്ലയില്‍ കണ്ടെയ്ന്‍മെന്റ് സോണ്‍ ആയി പ്രഖ്യാപിച്ചിരുന്ന തൂണേരി, പുറമേരി, മാവൂര്‍, ഒളവണ്ണ പഞ്ചായത്തുകളെ പട്ടികയില്‍ നിന്നും ഒഴിവാക്കിയതായി കളക്ടര്‍ സാംബശിവ റാവു അറിയിച്ചു.

രോഗികളുടെ പരിശോധന ഫലം നെഗറ്റീവ് ആവുകയും രോഗികളുമായി നേരിട്ട് സമ്പര്‍ക്കം ഉള്ളവരുടെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവ് ആവുകയും ചെയ്ത സാഹചര്യത്തില്‍ ഈ പഞ്ചായത്തുകളില്‍ രോഗപ്പകര്‍ച്ചയില്ലെന്ന് കണ്ടെത്തിയതിനാലാണ് ഈ നാല് ഗ്രാമപഞ്ചായത്തുകളേയും കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയത്. നിലവില്‍ ജില്ലയില്‍ കണ്ടെയിന്‍മെന്റ് സോണുകള്‍ ഇല്ല.

Story Highlights: Containment zones in Kozhikode eliminated

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top