മഹാരാഷ്ട്രയില്‍ കൊവിഡ് ബാധിതരുടെ എണ്ണം ഒരു ലക്ഷം കടന്നു

Maharashtra COVID

മഹാരാഷ്ട്രയില്‍ കൊവിഡ് ബാധിതര്‍ ഒരു ലക്ഷം കടന്നു. 3493 പുതിയ കേസുകളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്. ഡല്‍ഹിയില്‍ കൊവിഡ് ബാധിച്ച് രണ്ടു മലയാളികള്‍ മരിച്ചു. കൊവിഡ് വ്യാപനം രൂക്ഷമായതോടെ ലഫ്. ഗവര്‍ണര്‍ നേരിട്ട് ഇടപെട്ട് ഉന്നത സമിതി രൂപീകരിച്ചു.

തുടര്‍ച്ചയായ മൂന്നാം ദിനവും മഹാരാഷ്ട്രയില്‍ രോഗികളുടെ എണ്ണം 3000 കടന്നു. 1,01,141 പേരാണ് ആകെ രോഗബാധിതര്‍. 127 പേര്‍ കൂടി സംസ്ഥാനത്ത് മരിച്ചതോടെ മരണസംഖ്യ 3717 ആയി. പുതുതായി 90 മരണം റിപ്പോര്‍ട്ട് ചെയ്ത മുംബൈയില്‍ ആകെ മരണസംഖ്യ 2044 ആയി ഉയര്‍ന്നു. രോഗബാധിതരുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തില്‍ ഒരാഴ്ചയ്ക്കുള്ളില്‍ 500 അധിക ഐസിയു ബെഡ്ഡുകള്‍ സജ്ജമാക്കുമെന്ന് ആരോഗ്യമന്ത്രി രാജേഷ് തോപ്പേ വ്യക്തമാക്കിയിരുന്നു.

മാത്രമല്ല, വീണ്ടും ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തുമെന്ന അഭ്യൂഹം ശക്തമായി ഉയര്‍ന്നത്തോടെ മുഖ്യമന്ത്രി ഉദ്ധവ് താക്കറേ ഇക്കാര്യം നിഷേധിച്ച് രംഗത്തെത്തി. സ്ഥിതി സങ്കീര്‍ണമാകുന്നു ഡല്‍ഹിയില്‍ ഇന്ന് രണ്ടു മലയാളികള്‍ കൂടി മരിച്ചു. പാലക്കാട് സ്വദേശിയായ ഷിബു കെ.ജി, അടൂര്‍ സ്വദേശിയായ രാഘവന്‍ ഉണ്ണിത്താന്‍ എന്നിവരാണ് മരിച്ചത്. കൊവിഡ് രൂക്ഷത കണക്കിലെടുത്ത് ഡല്‍ഹിയില്‍ ഐസിഎംആര്‍ മേധാവിയെ അടക്കം ഉള്‍പ്പെടുത്തി ലഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബായ്ജാല്‍ ഉന്നത സമിതി രൂപീകരിച്ചു .ഡല്‍ഹി പൊലീസിലെ എഎസ്‌ഐ രോഗം ബാധിച്ച് മരിച്ചു.

Story Highlights: Maharashtra COVID Cases Cross 1 Lakh

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top