ഇന്ധനവില വർധനയിൽ കേന്ദ്രത്തെ പ്രതിഷേധം അറിയിച്ച് ഗതാഗത മന്ത്രി

ഇന്ധനവില വർധനയിൽ കേന്ദ്രത്തെ പ്രതിഷേധം അറിയിച്ച് സംസ്ഥാന സർക്കാർ. സംസ്ഥാന ഗതാഗത വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ കേന്ദ്ര പെട്രോളിയം വകുപ്പ് മന്ത്രി ധർമേന്ദ്ര പ്രധാന് കത്തെഴുതി. വിലവർധനവ് ദുരിത കാലത്ത് ഗതാഗത മേഖലയേയും പൊതുജനങ്ങളേയും ബുദ്ധമുട്ടിക്കുന്നുവെന്ന് എ കെ ശശീന്ദ്രൻ അറിയിച്ചു. ക്രൂഡ് ഓയിൽ വില കുറയുന്ന സാഹചര്യത്തിൽ പെട്രോൾ വില കുറക്കാൻ എണ്ണ കമ്പനികൾ കേന്ദ്രം നിർദേശം നൽകണമെന്നും കത്തിൽ ആവശ്യപ്പെടുന്നു.
Read Also: മഹാരാഷ്ട്രയിൽ കൊവിഡ് പരിശോധനക്കുള്ള നിരക്ക് സ്വകാര്യ ലബോറട്ടറികൾ കുറച്ചു
കഴിഞ്ഞ ഏഴ് ദിവസം തുടർച്ചയായി പെട്രോൾ കമ്പനികൾ എണ്ണ വില വർധിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ക്രൂഡ് ഓയിലിന്റെ വില ഒരു വശത്ത് താഴ്ന്നുകൊണ്ടിരിക്കെ പെട്രോൾ- ഡീസൽ വില മറുവശത്ത് വർധിച്ചുകൊണ്ടിരിക്കുകയാണ്. ഇതിനിടയിൽ കേന്ദ്ര ഗവൺമെന്റ് എക്‌സൈസ് തീരുവയും കൂട്ടി. അതിനാൽ സാഹചര്യം പരിഗണിച്ച് കമ്പനികളോട് ഇന്ധന വില കുറക്കാനായി ആവശ്യപ്പെടണം. കൂടാതെ എക്‌സൈസ് തീരുവ കുറക്കുന്ന കാര്യവും പരിഗണിക്കണം. ഇക്കാര്യങ്ങളിൽ പെട്ടെന്നുള്ള ഇടപെടൽ പ്രതീക്ഷിച്ചാണ് ഗതാഗത മന്ത്രിയുടെ കത്ത്.
കഴിഞ്ഞ ദിവസങ്ങളിൽ തുടർച്ചയായി ഇന്ധനവില വർധിപ്പിച്ചിരുന്നു. കൊറോണക്കാലത്തുള്ള ഇന്ധനവില വർധന പൊതുജനങ്ങളുടെ സാമ്പത്തികസ്ഥിതിയുടെ നടുവൊടിക്കുന്നതാണ്. എന്നാൽ കേന്ദ്രസർക്കാർ ഇതിന് എതിരെ ഒരു പ്രതികരണവും നടത്തിയിരുന്നില്ല.
fuel price increase
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here