കൊല്ലത്ത് ആറാം ക്ലാസ് വിദ്യാർത്ഥിനിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി; ദുരൂഹത ആരോപിച്ച് ബന്ധുക്കൾ

കൊല്ലം പ്രാക്കുളത്ത് ആറാം ക്ലാസ് വിദ്യാർത്ഥിനിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പ്രാക്കുളം പനയ്ക്കൽ സ്വദേശി മുഹമ്മദ് കുഞ്ഞിന്റെ മകൾ അമീനയാണ് മരിച്ചത്. മരണത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ രംഗത്തെത്തി.
ഇന്നലെ വൈകുന്നേരം 7.30 ഓടെയാണ് പ്രാക്കുളം സ്വദേശിനിയായ ഏഴാം ക്ലാസ് വിദ്യാർത്ഥിനി അമീനയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. അമ്മയോടൊപ്പം ഇരിക്കുകയായിരുന്ന കുട്ടി പ്രാർത്ഥിക്കാനായി മുറിക്കുള്ളിൽ കയറിയതാണ്. ഏറെ നേരം കഴിഞ്ഞിട്ടും കാണാതായതോടെ നടത്തിയ അന്വേഷണത്തിൽ കുട്ടിയെ തൂങ്ങിയ നിലയിൽ കണ്ടെത്തി. ഉടൻ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Read Also : കൊവിഡ് ഐസൊലേഷൻ മുറിയിൽ രോഗി തൂങ്ങി മരിച്ച സംഭവം; മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു
കുഞ്ഞിന്റെ മരണത്തിന് പിന്നിൽ കഞ്ചാവ് മാഫിയയുടെ ഇടപെടൽ ഉണ്ടെന്ന് സംശയിക്കുന്നതായി അമീനയുടെ മുത്തച്ഛൻ ആരോപിച്ചു. കുട്ടിയുടെ അച്ഛനും സുഹൃത്തുക്കളും ചേർന്ന് എല്ലാദിവസവും സ്ഥിരമായി വീട്ടിലെത്തി മദ്യപിക്കാറുണ്ടായിരുന്നെന്നും മുത്തച്ഛൻ അൻസാരി പറഞ്ഞു.
അതേസമയം കുട്ടിയുടെ മുറിയിൽ നിന്നും ആത്മഹത്യാകുറിപ്പ് ലഭിച്ചിട്ടുണ്ടെന്നും അത് പരിശോധിക്കുകയാണെന്നും പൊലീസ് പറഞ്ഞു.
Story Highlights- SUICIDE, KOLLAM
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here