ഗുജറാത്തിലും ജമ്മു കശ്മീരിലും ഭൂചലനം

ഗുജറാത്തിലും ജമ്മുകശ്മീരിലും ഭൂകമ്പം. ഗുജറാത്തിലെ കച്ചിൽ ആണ് ഭൂകമ്പം ഉണ്ടായത്. റിക്ടർ സ്‌കെയിൽ 5.3 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ ആളപായമോ നാശ നഷ്ടമോ ഇല്ലെന്നാണ് വിവരം. കച്ചിലെ ബചാവു ആണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമായി കണക്കാക്കുന്നത്. രാജ്‌കോട്ട്, അഹമ്മദാബാദ്, പഠാൻ എന്നീ പ്രദേശങ്ങളിൽ ഭൂകമ്പം അനുഭവപ്പെട്ടു. രാത്രി 8.13 ഓടെയാണ് ഭൂകമ്പമുണ്ടായതെന്ന് ഭൂചലന ശാസ്ത്ര പഠന കേന്ദ്രം.
Read Also: മഹാരാഷ്ട്രയിൽ 3390 പേർക്ക് കൂടി കൊവിഡ്; മരണം നാലായിരത്തിലേക്ക്
ജമ്മു കശ്മീരിലെ കട്രയിൽ നിന്ന് 90 കിലോമീറ്റർ അകലെയും ഭൂകമ്പമുണ്ടായി. 3.0 തീവ്രതയാണ് ജമ്മുവിലെ ഭൂകമ്പത്തിന് രേഖപ്പെടുത്തിയിരിക്കുന്നത്. രാത്രി 8.35ഓടെയായിരുന്നു ഈ ഭൂചലനം.
Gujarat: People come out of their houses in Ahmedabad following tremors in the state; visuals from Prahlad Nagar area in the city.
National Center for Seismology (NCS) has ascertained that magnitude of the earthquake was 5.5 on the Richter scale. pic.twitter.com/h0NVlQmoEj
— ANI (@ANI) June 14, 2020
earth quake in gujrat and jammu kashmir
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here