കോട്ടയത്ത് മൂന്ന് പേർക്ക് കൊവിഡ്; രണ്ട് പേർക്ക് രോഗമുക്തി

covid test

കോട്ടയം ജില്ലയിൽ കൊവിഡ്-19 ബാധിച്ച് ചികിത്സയിലായിരുന്ന രണ്ട് പേർക്ക് രോഗം ഭേദമായി. മെയ് 18ന് അബുദാബിയിൽ നിന്നെത്തിയ കോട്ടയം തെക്കേത്തുകവല സ്വദേശിനി(54), മെയ് 26ന് കുവൈറ്റിൽ നിന്നെത്തിയ അതിരമ്പുഴ സ്വദേശിനി (40) എന്നിവരാണ് രോഗമുക്തരായതിനെ തുടർന്ന് കോട്ടയം ജനറൽ ആശുപത്രിയിൽ നിന്ന് വീട്ടിലേക്ക് മടങ്ങിയത്.

ഇന്നലെ ലഭിച്ച 119 പരിശോധനാഫലങ്ങളിൽ മൂന്നെണ്ണം പോസിറ്റീവും 116 എണ്ണം നെഗറ്റീവുമാണ്. വിദേശത്ത് നിന്നെത്തി എറണാകുളത്ത് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന ചങ്ങനാശേരി ചീരഞ്ചിറ സ്വദേശി (58) ജൂൺ നാലിന് ചെന്നെെയിൽ നിന്നെത്തിയ മുണ്ടക്കയം സ്വദേശി (23), മെയ് 29ന് മുംബൈയിൽ നിന്നെത്തിയ ടിവിപുരം സ്വദേശി (33) എന്നിവരുടെ പരിശോധനാ ഫലമാണ് പോസിറ്റീവായത്. മുണ്ടക്കയം സ്വദേശിയും ടിവിപുരം സ്വദേശിയും ഹോം ക്വാറന്റീനിലായിരുന്നു.

Read Also: സുശാന്ത് അവസാനം വിളിച്ചത് സുഹൃത്തിനെ; മെഡിക്കൽ റിപ്പോർട്ട് വീട്ടിൽ നിന്ന് കണ്ടെത്തി

മെയ് 30ന് അബുദാബിയിൽ നിന്നെത്തിയ ചീരഞ്ചിറ സ്വദേശി ഏഴ് ദിവസം എറണാകുളത്ത് ഇൻസ്റ്റിറ്റ്യൂഷണല്‍ ക്വാറന്റീനിൽ താമസിച്ച ശേഷം എറണാകുളം ജില്ലയിൽ തന്നെ ഒരു വീട്ടിൽ പൊതുസമ്പർക്കം ഒഴിവാക്കി കഴിയുകയായിരുന്നു. വിമാനത്തിൽ സഹയാത്രികരായിരുന്നവർക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തിലാണ് സാമ്പിൾ പരിശോധനയ്ക്ക് വിധേയനായത്. ഇദ്ദേഹത്തെ എറണാകുളം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നേരത്തെ രോഗം സ്ഥിരീകരിച്ച കോട്ടയം സ്വദേശി ഇതേ ആശുപത്രിയിൽ ചികിത്സയിലുണ്ട്. ഇവർ ഉൾപ്പെടെ കോട്ടയം ജില്ലക്കാരായ 46 പേരാണ് ഇപ്പോൾ ചികിത്സയിലുള്ളത്. ജില്ലയിൽ ഇതുവരെ 46 പേർ രോഗമുക്തി നേടി. ഇന്നലെ 190 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

kottayam, coronavirus

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top