സംസ്ഥാനത്ത് ആറ് ഹോട്ട്‌സ്‌പോട്ടുകൾ കൂടി

സംസ്ഥാനത്ത് ആറ് ഹോട്ട്‌സ്‌പോട്ടുകൾ കൂടി. ഇടുക്കി ജില്ലയിലെ കുമളി, കാസർഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട്, കാറഡുക്ക, പള്ളിക്കര, കണ്ണൂർ ജില്ലയിലെ മുഴക്കുന്ന്, പേരാവൂർ എന്നീ പ്രദേശങ്ങളാണ് പുതിയ ഹോട്ട്‌സ്പോട്ടുകൾ.
ഇന്ന് ഒരു പ്രദേശത്തെ ഹോട്ട്‌സ്പോട്ടിൽ നിന്ന് ഒഴിവാക്കി. കാസർഗോഡ് ജില്ലയിലെ വോർക്കാടി ആണ് ഹോട്ട്‌സ്പോട്ടിൽ നിന്ന് ഒഴിവാക്കിയത്. നിലവിൽ 122 ഹോട്ട് സ്പോട്ടുകളാണ് ഉള്ളത്.
read also: സംസ്ഥാനത്ത് 54 പേർക്ക് കൂടി കൊവിഡ്; 56 പേർക്ക് രോഗമുക്തി
അതേസമയം, സംസ്ഥാനത്ത് 54 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കോഴിക്കോട് ജില്ലയിൽ 8 പേർക്കും, എറണാകുളം, തൃശൂർ ജില്ലകളിൽ 7 പേർക്ക് വീതവും, പാലക്കാട്, കാസർഗോഡ് ജില്ലകളിൽ 6 പേർക്ക് വീതവും, തിരുവനന്തപുരം, കണ്ണൂർ ജില്ലകളിൽ 4 പേർക്ക് വീതവും, കോട്ടയം, മലപ്പുറം ജില്ലകളിൽ 3 പേർക്ക് വീതവും, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ 2 പേർക്ക് വീതവും, കൊല്ലം, വയനാട്, ജില്ലകളിൽ ഒരാൾക്ക് വീതവുമാണ് രോഗം സ്ഥിരീകരിച്ചത്. 56 പേരുടെ പരിശോധനാ ഫലം നെഗറ്റീവായി.
story highlights- corovavirus, hotspot
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here