Advertisement

ലോക്ക്ഡൗണ്‍ കാലത്ത് ന്യൂസ് പേപ്പറുകളില്‍ കരവിരുത് തെളിയിച്ച് ആന്‍സി

June 15, 2020
Google News 1 minute Read
ancy

പത്രം കൈയില്‍ കിട്ടിയാല്‍ നിങ്ങള്‍ എന്ത് ചെയ്യും…? വായിച്ചുകഴിഞ്ഞ് എന്തെങ്കിലും സാധനങ്ങള്‍ പൊതിയുകയോ, ചരുട്ടിക്കൂട്ടി കളയുകയോ ചെയ്യുമെന്നായിരിക്കും മറുപടി. എന്നാല്‍ ന്യൂസ് പേപ്പറുകളില്‍ തന്റെ കരവിരുത് തെളിയിച്ചിരിക്കുകയാണ് ആന്‍സി സീമ സാജന്‍.

കൊവിഡിനെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയിരിക്കുന്ന ലോക്ക്ഡൗണ്‍ പലരും പല തരത്തിലാണ് വിനിയോഗിക്കുന്നത്. ലോക്ക്ഡൗണ്‍ സമയം കരകൗശല വസ്തുക്കള്‍ ഉണ്ടാക്കുന്നതിനായി മാറ്റിവച്ചിരിക്കുകയാണ് എറണാകുളം ഇടപ്പള്ളി മഞ്ഞുമല ചെമ്മായത്ത് വീട്ടില്‍ ആന്‍സി സീമ സാജന്‍. ബംഗളൂരു സിഎന്‍കെ കോളജില്‍ നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയായ ആന്‍സി ലോക്ക്ഡൗണിനെ തുടര്‍ന്ന് വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ ലഭിച്ച ഫ്രീ ടൈമിലാണ് കരകൗശല വസതുക്കളുടെ നിര്‍മാണത്തിലേക്ക് കടന്നത്.

പേപ്പറുകള്‍ ഉപയോഗിച്ച് ഫഌവര്‍ വെയ്‌സുകള്‍, വീട് അലങ്കരിക്കുന്നതിനുള്ള പൂക്കള്‍, ബോട്ടില്‍ ആര്‍ട്ട് എന്നിവയെല്ലാം ചെയ്യുന്നുണ്ട് ആന്‍സി. ചെറുപ്പം മുതല്‍ കരകൗശല വസ്തുക്കളുടെ നിര്‍മാണത്തിനോട് താത്പര്യമുണ്ടായിരുന്നുവെന്ന് ആന്‍സി ട്വന്റിഫോര്‍ ന്യൂസ് ഡോട്ട്‌കോമിനോട് പറഞ്ഞു.

വീട്ടില്‍ അച്ഛനും അമ്മയും ചേട്ടനുമെല്ലാം സപ്പോര്‍ട്ട് നല്‍കുന്നുണ്ട്. ലോക്ക്ഡൗണ്‍ ആയതിനാല്‍ ഫ്രീ ടൈം കിട്ടിയതിനാലാണ് ഇപ്പോള്‍ ഇത്തരം നിര്‍മാണങ്ങളില്‍ ഏര്‍പ്പെട്ടത്. നിലവില്‍ ഓണ്‍ലൈന്‍ വഴി നഴ്‌സിംഗ് ക്ലാസുകള്‍ നടക്കുന്നുണ്ട്. അതിനാല്‍ ഇടയ്ക്ക് മാത്രമാണ് ഫ്രീ ടൈം കിട്ടുന്നത്. ചെറുപ്പം മുതല്‍ പെയിന്റിംഗില്‍ താത്പര്യമുണ്ടായിരുന്നു. പെയിന്റും അലങ്കാരങ്ങള്‍ക്കുള്ള മറ്റ് വസ്തുക്കളുമെല്ലാം വാങ്ങിത്തരുന്നത് അച്ഛനും ചേട്ടനുമാണെന്നും ആന്‍സി പറഞ്ഞു. നഴ്‌സിംഗ് ഇഷ്ടപ്പെട്ട് എടുത്ത പ്രൊഫഷനാണെന്നും ആന്‍സി പറഞ്ഞു. സാജന്‍ സിഎ – സീമ സാജന്‍ ദമ്പതികളുടെ മകളാണ് ആന്‍സി. ആന്‍സന്‍ സി സാജന്‍ സഹോദരനാണ്.

Story Highlights: bottle art, painting special story ancy sajan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here