ശ്രീകാര്യത്ത് യുവാവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം; കൊലപാതകമെന്ന് സംശയം

തിരുവനന്തപുരം ശ്രീകാര്യത്ത് ദുരൂഹസാഹചര്യത്തിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. വർക്കല സ്വദേശി ഷൈജുവിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. തൂങ്ങി നിൽക്കുന്ന നിലയിലായിരുന്നു മൃതദേഹം.സമീപത്ത് രക്തക്കറയും കണ്ടെത്തി. കൊലപാതകമാണോ എന്ന സംശയത്തിലാണ് കഴക്കൂട്ടം അസിസ്റ്റൻറ് കമ്മീഷണറുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചത്.

ശ്രീകാര്യം ജംഗ്ഷന് സമീപം ഐസിഐസിഐ ബാങ്കിനോട് ചേർന്നുള്ള കെട്ടിടത്തിന് മുകളിലാണ് മൃതദേഹം തൂങ്ങിനിൽക്കുന്ന നിലയിൽ കണ്ടെത്തിയത്. എട്ട് മണിയോടെ സ്ഥലത്ത് കട നടത്തുന്ന ആളാണ് പൊലീസിനെ വിവരം അറിയിച്ചത്. രണ്ട് കെട്ടിടങ്ങൾക്കിടയിൽ തൂങ്ങി നിൽക്കുകയായിരുന്നു മൃതദേഹം. കെട്ടിടത്തിലേക്ക് കയറിപ്പോകുന്ന പടിക്കെട്ടുകളിൽ മൃതദേഹം കിടന്നിരുന്ന സ്ഥലത്തും രക്തക്കറ കണ്ടെത്തിയത് കൊലപാതകമെന്ന സംശയം ബലപ്പെടുത്തി.

Read Also: കെഎസ്ആർടിസിയുടെ പുതിയ എംഡിയായി ബിജു പ്രഭാകർ ചുമതലയേറ്റു

പ്രാഥമിക പരിശോധനയിൽ മൃതദേഹത്തിൽ മുഖത്തും ശരീരത്തിലും മുറിവുകളുണ്ട്.
രണ്ട് ദിവസമായി ഷൈജുവിനെ കാണാനില്ലായിരുന്നുവെന്ന് ബന്ധുക്കൾ പൊലീസിനെ അറിയിച്ചു. വർക്കലയിൽ നടന്ന സംഘർഷത്തിൽ പരുക്കേറ്റ ഷൈജു ആദ്യം സ്വകാര്യ ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളജ് ആശുപത്രിയിലും ചികിത്സ തേടി. ഇതിന് ശേഷമാണ് ഷൈജുവിനെ കാണാതായത്.

sreekaryam, murder

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Breaking News:
സ്വപ്‌ന സുരേഷ് ആദ്യമായി ഒരു മാധ്യമത്തോട് പ്രതികരിക്കുന്നു
ട്വന്റിഫോർ എക്‌സ്‌ക്ലൂസിവ്
'ഡിപ്ലോമാറ്റിക് കാർഗോയുമായി ബന്ധമില്ല'
'ഡിപ്ലോമാറ്റിക് കാർഗോ ആര് അയച്ചോ അവരുടെ പിറകെ നിങ്ങൾ പോകണം'
'യഥാർത്ഥ കുറ്റവാളികളെ കണ്ടെത്തണം '
'ഞങ്ങളെ ആത്മഹത്യ ചെയ്യാൻ വിട്ടു കൊടുക്കരുത്‌'
Top
More