കെഎസ്ആർടിസിയുടെ പുതിയ എംഡിയായി ബിജു പ്രഭാകർ ചുമതലയേറ്റു

biju prabhakar

കെഎസ്ആർടിസിയുടെ പുതിയ മാനേജിംഗ് ഡയറക്ടറായി ബിജു പ്രഭാകർ ചുമതലയേറ്റു. സുശീൽഖന്ന റിപ്പോർട്ട് പൂർണമായും നടപ്പാക്കാൻ കഴിയാത്തതാണെന്ന് ബിജു പ്രഭാകർ പറഞ്ഞു. ടെക്നിക്കൽ കാര്യത്തിൽ കൂടുതൽ പഠനങ്ങൾ ആവശ്യമുണ്ട്. പെൻഷൻ നൽകാനായി സർക്കാർ സഹായിക്കണം. പ്രതിസന്ധി കാലത്തെ ഒരുമിച്ച് നേരിടും.

Read Also: കൊലക്കേസ് പ്രതി പരോളിലിറങ്ങി മകളുടെ വിവാഹത്തിൽ പങ്കെടുത്തോ? മുഖ്യമന്ത്രി മറുപടി പറയണമെന്ന് സന്ദീപ് വാര്യർ

ശമ്പളത്തിനു സഹായം വേണ്ടി വരില്ലെന്നാണ് കരുതുന്നതെന്നും എംഡിയായി ചുമതലയേറ്റെടുത്തശേഷം അദ്ദേഹം പറഞ്ഞു. മൂന്ന് വർഷമെങ്കിലും സ്ഥാനത്ത് തുടരാനായാൽ വലിയ മാറ്റമുണ്ടാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. ഇ-ബസിലേക്ക് പോകേണ്ടി വരുമെന്നും റീഷെഡ്യൂൾ ചെയ്യാൻ പറ്റുമോയെന്ന് പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജീവനക്കാരുടെ എണ്ണം കുറക്കില്ല. യാത്രാ നിരക്ക് കൂട്ടണമെന്ന നിലപാട് തനിക്കില്ലെന്നും ബിജു പ്രഭാകർ.

അഞ്ച് വർഷത്തേക്ക് കെഎസ്ആർടിസിയുടെ ഉയർച്ചയ്ക്ക് വേണ്ടിയുള്ള മാസ്റ്റർ പ്ലാൻ തയാറാക്കും. ജീവനക്കാരനെ വിശ്വാസത്തിൽ എടുത്തുള്ള നടപടികളായിരിക്കും സ്വീകരിക്കുകയെന്നും അദ്ദേഹം പറഞ്ഞു.

 

ksrtc, biju prabhakar

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top