പെരുമ്പാവൂരിൽ ബാങ്കിന്റെ ഗ്ലാസ് ഡോർ തകർന്ന് യുവതി മരണപ്പെട്ട സംഭവം; പൊലീസ് കേസെടുത്തു

perumpavoor death police case

പെരുമ്പാവൂരിൽ ബാങ്കിന്റെ ഗ്ലാസ് ഡോർ തകർന്ന് യുവതി മരണപ്പെട്ട സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. പെരുമ്പാവൂരിലെ ബാങ്ക് ഓഫ് ബറോഡയിലാണ് അപകടം നടന്നത്. ചേരാനല്ലൂർ സ്വദേശിയായ 34കാരി ബീന നോബിയാണ് മരണപ്പെട്ടത്. ഇന്ന് ഉച്ചയോടെയായിരുന്നു അപകടം.

Read Also: ​ഗ്ലാസിൽ ഇടിച്ച് നിലത്ത് വീണു; ചില്ല് വയറ്റിൽ തുളച്ച് കയറി; പെരുമ്പാവൂർ ബാങ്ക് അപകടത്തിന്റെ സിസിടിവി ദൃശ്യം പുറത്ത്

പെരുമ്പാവൂർ കൂവപ്പടി സ്വദേശിയായ ബീനയും ഭർത്താവ് നോബിയും അഖില ഇലക്ട്രോണിക്സ് എന്ന പേരിൽ ഒരു സ്വകാര്യ സ്ഥാപനം നടത്തുകയാണ്. സ്ഥാപന സംബന്ധമായ പണമിടപാടുകൾക്കായി ഉച്ചക്ക് 12.30ഓടെയാണ് ബീന ബാങ്കിലെത്തിയത്. ബാങ്കിൽ കയറിയതിനു ശേഷം പുറത്ത് പാർക്ക് ചെയ്ത തൻ്റെ വാഹനത്തിൻ്റെ താക്കോൽ എടുക്കാൻ പുറത്തേക്കോടിയ യുവതി ഗ്ലാസ് ഡോറിൽ ഇടിച്ച് നിലത്തു വീണു. നിലത്ത് വീണയുടൻ യുവതി എഴുന്നേറ്റുവെങ്കിലും വയറ്റിൽ ചില്ല് കഷണം ആഴത്തിൽ തറച്ചു കയറിയിരുന്നു. തുടർന്ന് ബാങ്കിൽ ഉണ്ടായിരുന്നവർ ഇവരെ ആശുപത്രിയിൽ എത്തിച്ചു എങ്കിലും രക്ഷപ്പെടുത്താനായില്ല. യുവതിയുടെ മൃതദേഹം പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നാളെ പോസ്റ്റ്മാർട്ടത്തിനു ശേഷം മാത്രമേ മൃതദേഹം വിട്ട് നൽകൂ.

Story Highlights: perumpavoor death police case registered

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top