Advertisement

തുടര്‍ച്ചയായ പെട്രോള്‍ വില വര്‍ധനവില്‍ കേന്ദ്രത്തിനെതിരെ ധനമന്ത്രി തോമസ് ഐസക്

June 15, 2020
Google News 2 minutes Read
Petrol price hike ;Thomas Isaac against the central government

തുടര്‍ച്ചയായ പെട്രോള്‍ വില വര്‍ധനവില്‍ കേന്ദ്രത്തിനെതിരെ ധനമന്ത്രി തോമസ് ഐസക്. കൊവിഡ് കാലത്ത് കേന്ദ്ര സര്‍ക്കാര്‍ ജനങ്ങളെ പിഴിയുകയാണെന്നും എണ്ണ കമ്പനികളും കേന്ദ്രസര്‍ക്കാരും നേട്ടം കൊയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് പെടോളിന് 48 പൈസയും ഡീസലിന് 55 പൈസയുമാണ് വര്‍ധിച്ചത്.

തുടര്‍ച്ചയായി ഒന്‍പതാം ദിവസമാണ് ഇന്ധന വില വര്‍ധിക്കുന്നത്. ജൂണ്‍ ഏഴിന് 60 പൈസ കൂടിയ ഇന്ധവില പിന്നീടങ്ങോട്ട് ദിവസേന കൂടി. ഒന്‍പത് ദിവസത്തിനുള്ളില്‍ പെട്രോളിന് വര്‍ധിച്ചത് 5 രൂപ 1 പൈസയാണ്. ഡീസലിന് കൂടിയതാകട്ടെ 4 രൂപ 96 പൈസയും. കേന്ദ്രം പെട്രോള്‍ നികുതി മൂന്നര മടങ്ങ് വര്‍ധിപ്പിച്ചു. കൊവിഡ് കാലത്ത് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്നത് ജനവിരുദ്ധ നയമാണെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു.

ക്രൂഡ്ഓയില്‍ വില കുറയുമ്പോഴാക്കെ നികുതി കൂട്ടുകയാണ്. ഇന്ധന വില ക്കയറ്റത്തിലൂടെ കേന്ദ്രത്തിന് രണ്ടര ലക്ഷം കോടി രൂപയുടെ അധിക വരുമാനമുണ്ടാകുന്നതായും വില നിയന്ത്രിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. തുടര്‍ച്ചയായ പെട്രോള്‍ ഡീസല്‍ വില വര്‍ധന കാരണം ആവശ്യസാധങ്ങളുടെ വില വര്‍ധിക്കുന്നത് കൊവിഡ് കാലത്ത് സാധാരണക്കാര്‍ക്ക് തിരിച്ചടിയാണെന്നും മന്ത്രി പറഞ്ഞു

 

Story Highlights:Petrol price hike ;Thomas Isaac against the central government

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here