ആലപ്പുഴയിലെ 12കാരിയുടെ ആത്മഹത്യ; അമ്മയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് നാട്ടുകാരുടെ പ്രതിഷേധം

ആലപ്പുഴ കാർത്തികപ്പള്ളിയിൽ 12 വയസുകാരിയുടെ ആത്മഹത്യയിൽ അമ്മയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് നാട്ടുകാരുടെ പ്രതിഷേധം. ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി അമ്മയെ അറസ്റ്റ് ചെയ്യണം എന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. കുട്ടിയുടെ മരണം ആത്മഹത്യയാണെന്ന് വ്യക്തമായിട്ടുണ്ടെന്നും മരണത്തിലേക്ക് നയിച്ചതിൽ അമ്മ ഉത്തരവാദിയാണോ എന്ന് അന്വേഷിക്കുമെന്നും പൊലീസ് വ്യക്തമാക്കി.
നാട്ടുകാരുടെ ആവശ്യപ്രകാരം മൃതദേഹം ദഹിപ്പിക്കുന്നതിനുപകരം കുഴിച്ചിടുകയായിരുന്നു. മൃതദേഹം സംസ്ക്കരിച്ച ശേഷമാണ് സ്ത്രീകൾ ഉൾപ്പടെയുള്ളവർ പ്രതിഷേധവുമായി എത്തിയത്. അമ്മയ്ക്കെതിരെ കേസ് എടുക്കുന്നതിൽ പൊലീസ് അലംഭാവം കാണിക്കുന്നു എന്ന് നാട്ടുകാർ ആരോപിച്ചു. എന്നാൽ അന്വേഷണം നേരായ ദിശയിൽ താനെയാണെന്നും അമ്മയ്ക്കെതിരായ പരാതികൾ അന്വേഷിക്കുമെന്നും അന്വേഷണ ഉദ്യോഗസ്ഥൻ പ്രതികരിച്ചു.
read also: സുശാന്തിന്റേത് തൂങ്ങി മരണം; പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്
കുട്ടിയുടെ ദേഹത്ത് മുറിവ് പാടുകൾ ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്. പോസ്റ്റുമാർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും തുടർ അന്വേഷണം.
story highlights- suicide, 12 year old, alappuzha
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here