Advertisement

മുംബൈയിൽ കുടുങ്ങിയ നടൻ സുരേന്ദ്ര രാജനു സഹായവുമായി സോനു സൂദ്

June 15, 2020
Google News 2 minutes Read
sonu sood help actor

ബോളിവുഡ് നടൻ സോനു സൂദ് ലോക്ക്ഡൗണിൽ നടത്തുന്ന പ്രവർത്തനങ്ങൾ സമാനതകൾ ഇല്ലാത്തതാണ്. കുടിയേറ്റ തൊഴിലാളികൾക്കായി ഒട്ടേറെ സഹായങ്ങൾ ചെയ്ത താരം ഇപ്പോൾ വെറ്ററൻ നടൻ സുരേന്ദ്ര രാജൻ്റെയും കൈപിടിച്ചിരിക്കുകയാണ്. വെബ് സീരീസ് ചിത്രീകരണത്തിനായി മാർച്ചിൽ മുംബൈയിലെത്തി അവിടെ കുടുങ്ങിപ്പോയ സുരേന്ദ്രയെ ഉടൻ നാട്ടിലെത്തിക്കാമെന്ന വാഗ്ദാനമാണ് സോനു നൽകിയത്.

Read Also: 1000 കുടിയേറ്റ തൊഴിലാളികള്‍ക്ക് നാട്ടിലെത്താനുള്ള സൗകര്യങ്ങളുമായി സോനു സൂദ്

മുന്നാഭായ് എംബിബിഎസ് സിനിമാ പരമ്പരയിൽ അഭിനയിച്ച നടനാണ് സുരേന്ദ്ര രാജൻ. മുംബൈയി, കുടുങ്ങിപ്പോയ താരത്തിൻ്റെ അവസ്ഥ അറിഞ്ഞ സോനു അദ്ദേഹത്തെ സഹായിക്കാമെന്ന് വാഗ്ദാനം ചെയ്തു എന്ന് നവഭാരത് ടൈംസ് ആണ് റിപ്പോർട്ട് ചെയ്തത്. ജൂൺ 18നു മുൻപ് താരത്തെ നാട്ടിലെത്തിക്കാമെന്നാണ് സോനു ഉറപ്പ് നൽകിയത്.

“സോനു സൂദ് ചെയ്യുന്നത് സമാനതകളില്ലാത്ത പ്രവൃത്തിയാണ്. ഒരു മനുഷ്യൻ ഇങ്ങനെ പ്രവർത്തിക്കുന്നത് എന്നെ അത്ഭുതപ്പെടുത്തുകയാണ്. അദ്ദേഹത്തെപ്പോലെ ആളുകൾ വിരളമാണ്. കയ്യിലുണ്ടായിരുന്ന പണം ഏതാണ്ടൊക്കെ തീർന്നു കഴിഞ്ഞു”- സുരേന്ദ്ര പറഞ്ഞതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

Read Also: കുടിയേറ്റ തൊഴിലാളികൾക്ക് നാടണയാൻ ടോൾ ഫ്രീ നമ്പർ; മാനവികതയുടെ കരുതലായി വീണ്ടും സോനു സൂദ്

പലയിടങ്ങളിലായി കുടുങ്ങിപ്പോയവരെ പലതരത്തിലാണ് സോനു സഹായിച്ചത്. നാടുകളിലേക്ക് എത്താന്‍ അവര്‍ക്ക് ബസുകള്‍ വിട്ടു നല്‍കിയ താരം ക്വാറന്റീന്‍ ആവശ്യങ്ങള്‍ക്കായി തന്റെ ഹോട്ടലും വിട്ടു നല്‍കിയിരുന്നു. തന്റെ ട്വിറ്റര്‍ ഹാന്‍ഡിലിലൂടെ ആരാധകര്‍ക്കെല്ലാം മറുപടി നല്‍കാനും സോനു സമയം കണ്ടെത്തുന്നു.

ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ സിനിമകളിലൂടെ പ്രശസ്തനായ അഭിനേതാവാണ് സോനു സൂദ്. വില്ലന്‍ വേഷങ്ങളാണ് അദ്ദേഹം കൂടുതലും അവതരിപ്പിച്ചിട്ടുള്ളത്. മന്‍ഡാരിന്‍ ഭാഷയിലുള്ള സിനിമകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

Story Highlights: sonu sood help actor surendra rajan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here