Advertisement

ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ (15-06-2020)

June 15, 2020
Google News 1 minute Read

24 മണിക്കൂറിനിടെ ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തത് 11502 പോസിറ്റീവ് കേസുകളും 325 മരണവും

രാജ്യത്ത് തുടർച്ചയായ മൂന്നാം ദിനവും 11000 കടന്ന് കൊവിഡ് കേസുകൾ. 24 മണിക്കൂറിനിടെ 11502 പോസിറ്റീവ് കേസുകളും 325 മരണവും റിപ്പോർട്ട് ചെയ്തു. തുടർച്ചയായ അഞ്ചാം ദിവസവും 300 കടന്നിരിക്കുകയാണ് മരണങ്ങൾ.

ആറ്റിങ്ങലില്‍ കാറും ലോറിയും കൂട്ടിയിടിച്ച് മൂന്നുപേര്‍ മരിച്ചു

ആറ്റിങ്ങലില്‍ കാറും ലോറിയും കൂട്ടിയിടിച്ച് മൂന്നുപേര്‍ മരിച്ചു. ആറ്റിങ്ങല്‍ ടിബി ജംഗ്ഷനിലാണ് അപകടം നടന്നത്. കൊല്ലം കല്ലുവാതുക്കല്‍ സ്വദേശികളാണ് മരിച്ചത്. രണ്ടുപേരുടെ നില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്. കൊല്ലം ഭാഗത്തേയ്ക്ക് പോയ കാറും തിരുവനന്തപുരം ഭാഗത്തേയ്ക്ക് പോയ ടാങ്കര്‍ ലോറിയുമാണ് കൂട്ടിയിടിച്ചത്.

രാജ്യത്ത് കൊവിഡ് വ്യാപനം പരമാവധിയിലെത്തുക നവംബര്‍ പകുതിയോടെ: ഐസിഎംആര്‍

രാജ്യത്ത് കൊവിഡ് വ്യാപനം പരമാവധിയിലെത്തുക നവംബര്‍ പകുതിയോടെ മാത്രമെന്ന് ഐസിഎംആര്‍. അഞ്ച് മാസം കൂടി കൊവിഡ് വ്യാപനം ഇതേപടി രാജ്യത്ത് തുടരും എന്നും ഐസിഎംആര്‍ ഗവേഷണ സംഘം ആരോഗ്യമന്ത്രാലയത്തിന് റിപ്പോര്‍ട്ട് നല്‍കി. അതേസമയം പരിശോധനകളുടെ എണ്ണം കുറയുന്നതിനെതിരെ മുന്നറിപ്പുമായ് കേന്ദ്രസര്‍ക്കാര്‍ രംഗത്തെത്തി. കേരളം അടക്കമുള്ള സംസ്ഥാനങ്ങളോട് ടെസ്റ്റുകളുടെ പ്രതിദിന ശരാശരി വര്‍ധിപ്പിക്കണം എന്ന് നിര്‍ദേശിച്ചു.

കൊവിഡ് വ്യാപനം: നാല് സംസ്ഥാനങ്ങളില്‍ 204 ഐസൊലേഷന്‍ കോച്ചുകള്‍ തയാറാക്കി റെയില്‍വേ

രാജ്യത്ത് കൊവിഡ് കേസുകളും മരണവും കുതിച്ചുയരുന്നതിനിടെ, നാല് സംസ്ഥാനങ്ങളില്‍ 204 ഐസൊലേഷന്‍ കോച്ചുകള്‍ തയാറാക്കി റെയില്‍വേ. ഡല്‍ഹിയിലെ ആനന്ദ് വിഹാര്‍ റെയില്‍വേ സ്റ്റേഷന്‍ പൂര്‍ണമായും കൊവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിനായി മാറ്റി. തെലങ്കാനയില്‍ 23 മാധ്യമപ്രവര്‍ത്തകര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. നാല് ഐടിബിപി ജവാന്മാര്‍ക്ക് കൂടി കൊവിഡ് ബാധിച്ചു. ഡല്‍ഹിയില്‍ 24 മണിക്കൂറിനിടെ 56 പേരും തമിഴ്‌നാട്ടില്‍ 38 പേരും മരിച്ചു.

Story Highlights: todays news headlines june 15

 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here