അടിമാലിയിലെ ആദിവാസി പെൺകുട്ടിയുടെ ആത്മഹത്യ; ചോദ്യം ചെയ്യൽ തുടരും

അടിമാലിയിൽ ആദിവാസി പെൺകുട്ടി ആത്മഹത്യ ചെയ്ത സംഭവത്തിൽ പെൺകുട്ടിയുമായി ഫോൺ വഴി ബന്ധപ്പെട്ടിരുന്ന ആൺ സുഹൃത്തുക്കളെ പൊലീസ് ചോദ്യം ചെയ്യും. വീട്ടിൽ നിന്ന് മാറി നിന്ന ശേഷം ആൺ സുഹൃത്തുക്കളെ വിളിച്ച് സഹായം തേടിയിരുന്നു. മരിച്ച പെൺകുട്ടിയുടെ ഫോൺ ഇതുവരെ കണ്ടെത്തിയിട്ടില്ല.

ഫോൺ ഉപയോഗിച്ചത് അമ്മ ചോദ്യം ചെയ്തതോടെയാണ് പെൺകുട്ടികൾ വീട്ടിൽ നിന്ന് ഒളിച്ചു പോയി വനത്തിനുള്ളിൽ കഴിഞ്ഞത്. ഫോൺ വഴി ബന്ധം ഉണ്ടായിരുന്ന ആൺ സുഹൃത്തുക്കളെ വിളിച്ച് വീട്ടിൽ നിന്ന് കൊണ്ടുപോകാൻ അവശ്യപെടുകയും ചെയ്തു. എന്നാൽ ഇതിനിടെ ബന്ധുക്കൾ ഇവരെ കണ്ടെത്തുകയും പൊലീസിൽ വിവരം അറിയിക്കുകയും ചെയ്തു. തിരികെ വീട്ടിൽ എത്തിയ ശേഷമാണ് പതിനേഴുവയസുകാരി ആത്മഹത്യ ചെയ്തത്.

Read Also: മലപ്പുറം ജില്ലക്കിന്ന് അമ്പത്തൊന്നാം പിറന്നാള്‍

ബന്ധുവായ പെൺകുട്ടിയെ ആത്മഹത്യക്കു ശ്രമിച്ച് അത്യാസന്ന നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. ഈ കുട്ടി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ആൺ സുഹൃത്തുക്കളെ പൊലീസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരിക്കുന്നത്. മരിച്ച പെൺകുട്ടിക്ക് ഫോൺ കിട്ടിയത് എവിടെ നിന്നാണെന്ന് അറിയില്ലെന്ന് കുട്ടിയുടെ അമ്മ ഉൾപ്പെടെയുളള ബന്ധുക്കൾ വ്യക്തമാക്കിയിരിക്കുന്നു. ഈ ഫോൺ ഇതുവരെ കണ്ടെത്താനായിട്ടില്ല.

 

adimali tribal girl suicide

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top