കണ്ണൂരിൽ കൊവിഡ് ബാധിച്ച എക്സൈസ് ഉദ്യോഗസ്ഥൻ വെന്റിലേറ്ററിൽ

കണ്ണൂരിൽ കൊവിഡ് ബാധിച്ച എക്സൈസ് ഉദ്യോഗസ്ഥനെ വെൻ്റിലേറ്ററിൽ പ്രവേശിപ്പിച്ചു. ഇരുപത്തിയെട്ടുകാരനായ ഉദ്യോഗസ്ഥന് കടുത്ത ന്യൂമോണിയയെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ കഴിയുന്ന ഉദ്യോഗസ്ഥന് ഇന്നാണ് കൊവിഡ് സ്ഥിരീകരിച്ചത്.
എക്സൈസ് ഉദ്യോഗസ്ഥന് കൊവിഡ് സ്ഥിരീകരിച്ചതോടെ മട്ടന്നൂർ റെയ്ഞ്ച് ഓഫീസിലെ മുഴുവൻ ഉദ്യോഗസ്ഥരും നിരീക്ഷണത്തിലായി. ഇൻസ്പെക്ടറും നാലു പ്രിവന്റീവ് ഓഫീസർമാരും ഉൾപ്പടെ 18 ഉദ്യോഗസ്ഥരോടാണ് നിരീക്ഷണത്തിലേക്ക് മാറാൻ ആരോഗ്യ വകുപ്പ് നിർദേശം നൽകിയത്. ഇതോടെ മട്ടന്നൂർ എക്സൈസ് റെയ്ഞ്ച് ഓഫീസ് പൂട്ടി. പടിയൂർ സ്വദേശിയായ എക്സൈസ് ഉദ്യോഗസ്ഥന് സമ്പർക്കം വഴിയാണ് കൊവിഡ് ബാധിച്ചത്. ഇദ്ദേഹം റിമാൻഡ് പ്രതിയെയും കൊണ്ട് ജില്ലാ ആശുപത്രിയിലും തോട്ടടയിലെ നിരീക്ഷണ കേന്ദ്രത്തിലും പോയിരുന്നു. സമ്പർക്ക പട്ടിക ആരോഗ്യ വകുപ്പ് തയ്യാറാക്കിവരികയാണ്.
കണ്ണൂർ ജില്ലയിലെ പടിയൂർ കല്യാട് പഞ്ചായത്ത് പൂർണ്ണമായി അടയ്ക്കാൻ തീരുമാനിച്ചിട്ടുണ്ട്. മട്ടന്നൂർ നഗരസഭയിലെ ഏഴാം വാർഡും പൂർണ്ണമായി അടയ്ക്കും. കണ്ണൂർ ജില്ലയിൽ നിന്നുള്ള ഏഴ് പേർക്കാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്.
story highlights- coronavirus, kannur, pariyaram medical college
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here