ഇന്ത്യ-ചൈന അതിർത്തിയിൽ സംഘർഷം; മൂന്ന് സൈനികർക്ക് വീരമൃത്യു

india china conflict claimed lives three indian soldiers

ഇന്ത്യ-ചൈന അതിർത്തിയിൽ സംഘർഷം. സംഘർഷത്തിൽ മൂന്ന് സൈനികർ വീരമൃത്യു വരിച്ചു. പതിനൊന്ന് സൈനികർക്ക് ഗുരുതരമായി പരുക്കേറ്റു.

ലഡാക്കിലെ ഗാൽവാൻ താഴ്‌വരയിൽ ഇന്നലെ രാത്രിയാണ് സംഘർഷമുടലെടുക്കുന്നത്. ഒരു കേണലിനും, രണ്ട് സൈനികർക്കുമാണ് ജീവൻ നഷ്ടമായത്. ആന്ധ്ര സ്വദേശിയായ ബി സന്തോഷ് ബാബുവാണ് വീരമൃത്യു വരിച്ച കേണൽ. ചൈനയിലെയും സൈനികർക്ക് ജീവൻ നഷ്ടമായതാണ് റിപ്പോർട്ട്. നിലവിൽ ഇരുഭാഗത്തെയും സൈനിക ഉദ്യോഗസ്ഥരും തമ്മിൽ ചർച്ച നടക്കുകയാണ്.

Read Also : ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കം; അമേരിക്ക ഇടപെടേണ്ടതില്ലെന്ന് രാജ്‌നാഥ് സിംഗ്

കഴിഞ്ഞ 45 വർഷത്തിനിടെ ഇതാദ്യമായാണ് സൈനികരുടെ മരണം സംഭവിക്കുന്ന തരത്തിലേക്ക് ഇന്ത്യ-ചൈന സംഘർഷം നീളുന്നത്. ഇന്ത്യ-ചൈന നയതന്ത്ര ബന്ധത്തിന്റെ വാർഷികാഘോഷം സംബന്ധിച്ച ചർച്ചകൾ മുന്നോട്ട് പോകുന്നതിനിടെയാണ് ഇന്ത്യയ്ക്ക് മൂന്ന് സൈനികരുടെ ജീവൻ നഷ്ടമായത്.

Story Highlights- India china conflict

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top