കോരപ്പുഴ പാലത്തിന്റെ നിർമാണം അടുത്ത വർഷം ജനുവരിയിൽ പൂർത്തിയാക്കുമെന്ന് മന്ത്രി

korappuzha bridge

കോഴിക്കോട്- കണ്ണൂർ ദേശീയ പാതയിലെ കോരപ്പുഴ പാലം പുതുവർഷ സമ്മാനമായി നാടിന് സമർപ്പിക്കും. 2021 ജനുവരിയിൽ പാലംപണി പൂർത്തിയാക്കാനുള്ള നടപടികൾ പുരോഗമിക്കുന്നതായി ഗതാഗത മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു.

1940ൽ ബ്രിട്ടീഷ് ഭരണകാലത്ത് മലബാർ ഡിസ്ട്രിക് ബോർഡാണ് കോരപ്പുഴ പാലം നിർമിച്ചത്. കാലപ്പഴക്കം കാരണം ബലക്ഷയം ബാധിച്ച പഴയ പാലം പൊളിച്ച് അതേസ്ഥലത്ത് പുതിയ പാലത്തിന്റെ നിർമാണം തുടങ്ങുകയായിരുന്നു. കണ്ണൂർ ഭാഗത്ത് നിന്ന് വരുന്ന യാത്രക്കാർ കോഴിക്കോട് എത്താൻ പ്രധാനമായും ആശ്രയിക്കുന്നത് കോരപ്പുഴ പാലത്തെയാണ്.

Read Also: സംവിധായകനും തിരക്കഥാകൃത്തുമായ സച്ചി ഗുരുതരാവസ്ഥയിലെന്ന് റിപ്പോർട്ട്

കിഫ്ബിയുടെ പ്രത്യക ഫണ്ട് ഉപയോഗിച്ച് എലത്തൂർ മണ്ഡലത്തിൽ പൂർത്തി ആവാൻ പോവുന്ന ആദ്യ പദ്ധതിയായിരിക്കും ഇതെന്ന് മന്ത്രി പറഞ്ഞു. പാലത്തിന്റെ പ്രവർത്തന പുരോഗതി സ്ഥലം എംഎൽഎ കൂടിയായ ഗതാഗത മന്ത്രി നേരിട്ടെത്തി വിലയിരുത്തി. നിലവിൽ പുതിയ പാലത്തിന്റെ 60 ശതമാനം നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയായിട്ടുണ്ട്. പാലം തുറന്നു കൊടുക്കുന്നതോടെ കോഴിക്കോട്- കണ്ണൂർ ദേശീയ പാതയിലെ വലിയ ഗതാഗത കുരുക്കിനാണ് പരിഹാരമാവുക.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top