Advertisement

വൈദ്യുതി ബില്ല് വർധനയിൽ കെഎസ്ഇബിയെ ന്യായീകരിച്ച് കോടിയേരി; കൊള്ളയെന്ന് ചെന്നിത്തല

June 16, 2020
Google News 2 minutes Read
kodiyeri chennithala

കേന്ദ്രസർക്കാർ നയങ്ങളിൽ പ്രതിഷേധിച്ച് സിപിഐഎമ്മും, കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ കോൺഗ്രസും ആചരിച്ച പ്രതിഷേധ ദിനം വൈദ്യുത ബില്ലിന്മേലുള്ള വാദപ്രതിവാദങ്ങൾക്ക് വേദികളായി. ഒരുകാലത്തും ഉണ്ടാകാത്ത കൊള്ളയാണ് കെഎസ്ഇബി നടത്തുന്നതെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. വൈദ്യുതിബില്ലിന്റെ കാര്യത്തിൽ പ്രതിപക്ഷം കള്ളപ്രചരണം നടത്തുകയാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ കുറ്റപ്പെടുത്തി.

Read Also: എന്റെ കരിയറും ജീവിതവും തകർത്തത് സൽമാൻ ഖാൻ കുടുംബം; ആരോപണവുമായി ദബാങ് സംവിധായകൻ

പട്ടം കെഎസ്ഇബി ആസ്ഥാനത്തിന് മുന്നിലായിരുന്നു ഇന്ധനവില വർധനവിനും വൈദ്യുതി ബില്ലിലെ അപാകതക്കുമെതിരായ കോൺഗ്രസ് സമരത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം. ജനങ്ങളെ ദ്രോഹിക്കുന്നതിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഒരേ തൂവൽപക്ഷികളാണ്. കൊവിഡിന്റെ മറവിൽ പകൽക്കൊള്ളയാണ് സർക്കാർ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു ഭരണകൂടത്തിന് എന്തും ചെയ്യാം, ജനങ്ങൾ പ്രതിഷേധിക്കില്ലെന്ന വിചാരമാണ് വൈദ്യുതി ബില്ലിൽ നടക്കുന്നതെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു.

മീറ്റർ റീഡിംഗ് വൈകിയതുമൂലമുള്ള പരാതികൾ കെഎസ്ഇബി പരിഹരിക്കുന്നുണ്ടെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. പിണറായി സർക്കാരിനെ അസ്ഥിരപ്പെടുത്താനാണ് കോണ‍്ഗ്രസ് ശ്രമം. അടിക്കടിയുള്ള ഇന്ധനവില വർധനയടക്കം കേന്ദ്രസർക്കാർ നയങ്ങൾക്കെതിരായിരുന്നു സിപിഐഎം പ്രതിഷേധം നടത്തിയത്. സംസ്ഥാനത്ത് രണ്ട് ലക്ഷം കേന്ദ്രങ്ങളിലായാണ് സമരം നടന്നത്.

 

kseb bill hike, kodiyeri balakrishnan, ramesh chennithala

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here