മഹാരാഷ്ട്രയിൽ കോൺഗ്രസിനെ വിമർശിച്ച് ശിവസേന മുഖപത്രം; സർക്കാരിനെ കുറ്റപ്പെടുത്തി ബിജെപി

sivsena- congress

മഹാരാഷ്ട്രയിലെ സഖ്യകക്ഷി സർക്കാരിലെ ആഭ്യന്തര പ്രശ്‌നങ്ങൾ കൂടുന്നു. കഴിഞ്ഞ ദിവസം ശിവസേനയെ വിമർശിച്ച കോൺഗ്രസിനെതിരെ പാർട്ടി മുഖ്യപത്രം ഇന്ന് രൂക്ഷമായ വിമർശനങ്ങളുമായി രംഗത്തെത്തി. അതേസമയം മുഖ്യമന്ത്രിയും മന്ത്രിമാരുമായി അഭിപ്രായ ഭിന്നത ഉണ്ടെന്ന വാർത്ത ശിവസേന വക്താവ് സഞ്ജയ് റാവത്ത് തള്ളി. കൊവിഡ് കാലത്തെ മഹാരാഷ്ട്രയുടെ പ്രധാന വെല്ലുവിളി ഇപ്പോഴത്തെ സർക്കാർ ആണെന്ന് ബിജെപി കുറ്റപ്പെടുത്തി.

ആറ് മാസത്തെ ഭരണത്തിന് പിന്നാലെ മഹാ വികാസ് അഖാഡി സഖ്യത്തിൽ രൂക്ഷമായ അഭിപ്രായ ഭിന്നത ഉടലെടുക്കുകയാണ്. മുൻ മുഖ്യമന്ത്രി കൂടിയായ അശോക് ചൗഹാൻ ഉന്നയിച്ച വിമർശനങ്ങൾക്ക് ഇന്ന് സാമ്‌ന അതേ നാണയത്തിൽ മറുപടി പറഞ്ഞു. ഇങ്ങനെ ഒരു സർക്കാർ യാഥാര്‍ത്ഥ്യമാക്കാൻ ശിവസേന നടത്തിയ വിട്ടുവീഴ്ച സംബന്ധിച്ചാണ് ശിവസേന മുഖപത്രം വാചാലമായത്.

Read Also: ഒഡിഷയില്‍ ദുര്‍മന്ത്രവാദം ചെയ്തുവെന്നാരോപിച്ച് സ്ത്രീയുടെ തല വെട്ടിയെടുത്തു

അർഹതപ്പെട്ട സ്ഥാനങ്ങൾ പലതും ഘടകക്ഷികൾക്ക് നൽകി. വ്യക്തിപരമായ പല തീരുമാനങ്ങളും മാറ്റി വച്ചാണ് ഉദ്ധവ് താക്കറെ മുഖ്യമന്ത്രി ആയത്. ആർക്കെങ്കിലും നഷ്ടം ഈ ബന്ധം മൂലം ഉണ്ടെങ്കിൽ അത് ശിവസേനയ്ക്ക് മാത്രമാണെന്ന് സാമ്‌ന നിരീക്ഷിച്ചു. സാമ്‌നയുടെ നിരീക്ഷണങ്ങളെ തള്ളുന്നതായിരുന്നില്ല വക്താവ് സഞ്ജയ് റാവത്തിന്റെ പ്രതികരണം. പ്രശ്‌നങ്ങൾ വസ്തുത ആണെങ്കിലും മന്ത്രിമാരും മുഖ്യമന്ത്രിയുമായും നല്ല ബന്ധമാണെന്ന അദ്ദേഹം വാദിച്ചു.

സാമ്‌നയുടെ ഇന്നത്തെ മുഖപ്രസംഗത്തിൽ കടുത്ത അതൃപ്തി കോൺഗ്രസ് വ്യക്തമാക്കി. അതേസമയം മുഖ്യപ്രതിപക്ഷമായ ബിജെപിയും വിഷയത്തിൽ ഇരുപാർട്ടികളെയും വിമർശിച്ചു. കൊറോണ ബാധയുടെ ഈ കാലത്ത് സർക്കാരിന് എങ്ങനെ മോശമായി പെരുമാറാം എന്നതിന്റെ ഉദാഹരണമാണ് ഇപ്പോഴത്തെത് എന്ന് ബിജെപി വ്യക്തമാക്കി.

 

maharashtra, sivsena, congress, bjp

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top