കൊച്ചി കപ്പല്‍ശാല മോഷണത്തില്‍ നിര്‍ണായക നീക്കവുമായി എന്‍ഐഎ

NIA decided to investigate Maoist links accused in the Kochi shipyard theft

കൊച്ചി കപ്പല്‍ശാല മോഷണത്തില്‍ നിര്‍ണായക നീക്കവുമായി എന്‍ഐഎ. പ്രതികളുടെ മാവോയിസ്റ്റ് ബന്ധം അന്വേഷിക്കാന്‍ എന്‍ഐഎ സംഘം തീരുമാനിച്ചു. പ്രതികള്‍ നിലവില്‍ അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിലാണ്. കേസിലെ ഒന്നാം പ്രതി സുമിത് കുമാര്‍ ബിഹാറിലെ മാവോയിസ്റ്റ് സ്വാധീന മേഖലയില്‍ നിന്നുള്ള വ്യക്തിയാണ്.

ഇക്കാരണത്താല്‍ തന്നെ ഇയാളെ കസ്റ്റഡിയില്‍ എടുക്കാന്‍ അന്വേഷണ സംഘം നന്നേ ബുദ്ധിമുട്ടുകയും ചെയ്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് പ്രതികളുടെ മാവോയിസ്റ്റ് ബന്ധം കൂടി അന്വേഷിക്കാന്‍ എന്‍ഐഎ തീരുമാനിച്ചത്. പ്രതികള്‍ നിലവില്‍ എന്‍ഐഎ കസ്റ്റഡിയിലാണ്. 7 ദിവസത്തെ കസ്റ്റഡിയാണ് കോടതി അനുവദിച്ചത്.

മോഷണം നടന്ന കപ്പലിലെ പെയിന്റിംഗ് ജോലിക്കാരാണ് പിടിയിലായ പ്രതികള്‍. ഒന്നാം പ്രതി സുമിത്കുമാറിന് കമ്പ്യൂട്ടര്‍ പരിജ്ഞാനം ഉണ്ട്. എന്നാല്‍ മോഷ്ടിക്കേണ്ട വസ്തുവിനെ സംബന്ധിച്ച് പ്രതികള്‍ക്ക് മറ്റാരോ ധാരണ നല്‍കിയിട്ടുണ്ടെന്നാണ് എന്‍ഐഎ നിഗമനം. മോഷണം പോയ വസ്തുക്കളില്‍ ചിലത് 5000 രൂപയ്ക്ക് ഒഎല്‍എക്‌സില്‍ വിറ്റെന്ന് പ്രതികള്‍ സമ്മതിച്ചു. കൊച്ചിയിലാണ് വില്‍പന നടത്തിയത്. ബാക്കിയുള്ളവ ഒന്നാം പ്രതിയുടെ സഹോദരന്റെ ഗുജറാത്തിലെ വീട്ടില്‍ നിന്ന് കണ്ടെത്തി.

 

Story Highlights: NIA decided to investigate Maoist links accused in the Kochi shipyard theft

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top