പത്തനംതിട്ടയിൽ ആശാവർക്കർ ഉൾപ്പെടെ ആറ് പേർക്ക് കൊവിഡ്

പത്തനംതിട്ടയിൽ ആശാ വർക്കർ ഉൾപ്പെടെ ആറ് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ നാല് പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നെത്തിയവരും ഒരാൾ വിദേശത്ത് നിന്നെത്തിയതുമാണ്.

read also: തിരുവനന്തപുരത്ത് കെഎസ്ആർടിസി ഡ്രൈവർ അടക്കം നാല് പേർക്ക് കൊവി‍ഡ്

മല്ലപ്പുഴശേരി സ്വദേശിനിയായ ആശാവർക്കർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇവർക്ക് രോ​ഗം പിടിപെട്ടത് എവിടെ നിന്നെന്ന് സ്ഥിരീകരിച്ചിട്ടില്ല. പത്തനംതിട്ട ജില്ല പൂർണമായി രോഗമുക്തി നേടിയതിന് ശേഷം പിന്നീട് രോഗം സ്ഥിരീകരിച്ചതിൽ ആദ്യമായാണ് ഒരാൾക്ക് സമ്പർക്കത്തിലൂടെ രോഗം കണ്ടെത്തുന്നത്. ആശാ പ്രവർത്തകയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഇലന്തൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അടക്കം 30 ൽ അധികം ആളുകളെ ആരോഗ്യ വകുപ്പ് നിരീക്ഷത്തിലാക്കി. ബ്ലോക്കിലെ ആശാ പ്രവർത്തകർക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടത്തിയ കിറ്റ് വിതരണത്തിൽ രോഗം സ്ഥിരീകരിച്ചയാൾ പങ്കെടുത്തിരുന്നതായി കണ്ടെത്തിയിരുന്നു.

story highlights- coronavirus, pathanamthitta

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top