തമിഴ്‌നാട്ടിൽ കൊവിഡ് കേസുകളുടെ എണ്ണം 48,019 ആയി

തമിഴ്‌നാട്ടിൽ കൊവിഡ് ബാധിതരുടെ എണ്ണം ക്രമാതീതമായി ഉയരുന്നു. ഇന്നലെ 1,515 പേർക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് ആകെ കൊവിഡ് ബാധിതരുടെ എണ്ണം 48,019 ആയി. 26,782 പേർ രോഗമുക്തി നേടി. സംസ്ഥാനത്ത് 528 പേർക്കാണ് കൊവിഡ് മൂലം രോഗം നഷ്ടമായതെന്നും സംസ്ഥാന ആരോഗ്യ വകുപ്പ് അറിയിച്ചു.

നിലവിൽ 20,706 പേരാണ് സംസ്ഥാനത്ത് ചികിത്സയിലുള്ളത്. ഇന്ന് 1438 പേർ രോഗമുക്തരായതായി സംസ്ഥാന ആരോഗ്യവകുപ്പ് വ്യക്തമാക്കി. ഇന്ന് 19,019 സാമ്പിളുകൾ ഉൾപ്പെടെ 7,48,244 സാമ്പിളുകളാണ് ഇതുവരെ സംസ്ഥാനത്ത് പരിശോധിച്ചിട്ടുള്ളത്.

Story highlight: Tamil Nadu  48,019 covid cases

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top