തമിഴ്‌നാട്ടിലും ഡൽഹിയിലും സ്ഥിതി രൂക്ഷം; കൊവിഡ് പോസിറ്റീവ് കേസുകളുടെ എണ്ണത്തിൽ വൻ വർധന

covid crisis severe TN Delhi

രാജ്യത്തെ കൊവിഡ് മരണത്തിലും പോസിറ്റീവ് കേസുകളിലും വൻവർധനവ്. തമിഴ്‌നാട്ടിൽ പോസിറ്റീവ് കേസുകൾ 48000വും ഡൽഹിയിൽ 44000വും കടന്നു. ഹരിയാനയിൽ റെക്കോർഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.

തമിഴ്‌നാട്ടിൽ 24 മണിക്കൂറിനിടെ 49 മരണവും 1515 പുതിയ കേസുകളുമാണ് റിപ്പോർട്ട് ചെയ്തത്. ആകെ പോസിറ്റീവ് കേസുകൾ 48019ഉം മരണം 528ഉം ആയി. ചെന്നൈയിൽ മാത്രം കൊവിഡ് കേസുകൾ 34245 ആയി ഉയർന്നു. ഡൽഹിയിൽ 93 മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തതോടെ ആകെ മരണം 1837 ആയി. 24 മണിക്കൂറിനിടെ 1859 പേർ കൂടി രോഗബാധിതരായി. ആകെ കൊവിഡ് കേസുകൾ 44688 ആണ്.

ഗുജറാത്തിൽ 24 മണിക്കൂറിനിടെ 28 മരണവും 524 കേസുകളും റിപ്പോർട്ട് ചെയ്തതോടെ ആകെ മരണം 1534ഉം കൊവിഡ് കേസുകൾ 24628ഉം ആയി. ഹരിയാനയിൽ 24 മണിക്കൂറിനിടെ 550 പോസിറ്റീവ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ആകെ കൊവിഡ് കേസുകൾ 8272ഉം മരണം 118ഉം ആയി ഉയർന്നു. പശ്ചിമ ബംഗാളിൽ പോസിറ്റീവ് കേസുകൾ 11000 കടന്നു.

 

Story Highlights- coronavirus, covid

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top