Advertisement

രാജ്യത്ത് കുതിച്ചുയര്‍ന്ന് കൊവിഡ് മരണങ്ങള്‍; മരണസംഖ്യ 11000 കടന്നു

June 17, 2020
2 minutes Read
covid19, coronavirus, covid death toll has crossed 11,000 in india

രാജ്യത്ത് കുതിച്ചുയര്‍ന്ന് കൊവിഡ് മരണങ്ങള്‍. 2003 മരണങ്ങള്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്തു. മഹാരാഷ്ട്രയിലും ഡല്‍ഹിയിലും നടത്തിയ ഡെത്ത് ഓഡിറ്റില്‍ 1672 കൊവിഡ് മരണങ്ങള്‍ കണ്ടെത്തിയതാണ് വന്‍വര്‍ധനവിന് കാരണമായത്. രാജ്യത്ത് ആകെ കൊവിഡ് മരണങ്ങളുടെ എണ്ണം 11000 കടന്നു. മരണനിരക്ക് 3.4 ശതമാനമായി ഉയര്‍ന്നു. ആകെ കൊവിഡ് കേസുകള്‍ മൂന്നര ലക്ഷം കടന്നു. തമിഴ്‌നാട്ടില്‍ കൊവിഡ് കേസുകള്‍ അരലക്ഷം കടന്നു.

ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്ക് പ്രകാരം 2003 കൊവിഡ് മരണങ്ങളും 10974 പോസിറ്റീവ് കേസുകളുമാണ് പുതുതായി റിപ്പോര്‍ട്ട് ചെയ്തത്. ഡെത്ത് ഓഡിറ്റിലൂടെ മഹാരാഷ്ട്രയില്‍ 1328 മരണവും, ഡല്‍ഹിയില്‍ 344 മരണവും കൊവിഡ് കണക്കുകളില്‍ ചേര്‍ന്നതോടെയാണ് വന്‍വര്‍ധനയുണ്ടായത്. രാജ്യത്തെ ആകെ മരണസംഖ്യ 11903 ആയി. മരണനിരക്ക് 2.9 ശതമാനത്തില്‍ നിന്ന് 3.4 ശതമാനമായി ഉയര്‍ന്നു. തമിഴ്‌നാട്ടില്‍ ആകെ പോസിറ്റീവ് കേസുകള്‍ 50,193 ആയി. ഇതുവരെ 576 പേര്‍ മരിച്ചു. 24 മണിക്കൂറിനിടെ 2174 കേസുകളും 48 മരണവും റിപ്പോര്‍ട്ട് ചെയ്തു. ചെന്നൈയില്‍ പോസിറ്റീവ് കേസുകള്‍ 35000 കടന്നു. ഇവിടെ ആകെ രോഗബാധിതര്‍ 35556 ആയി.

ഗുജറാത്തില്‍ 520 പുതിയ കേസുകളും 27 മരണവും റിപ്പോര്‍ട്ട് ചെയ്തു. ആകെ പോസിറ്റീവ് കേസുകള്‍ 25,148ഉം മരണം 1561ഉം ആയി. അതേസമയം, തുടര്‍ച്ചയായ എട്ടാം ദിവസവും രോഗമുക്തരായവരുടെ എണ്ണം ചികിത്സയില്‍ ഉള്ളവരേക്കാള്‍ കൂടുതലായി നില്‍ക്കുന്നത് ആശ്വാസമായി. 186934 പേര്‍ ഇതുവരെ രോഗമുക്തരായി. രോഗം ഭേദമായവരുടെ നിരക്ക് 52.8 ശതമാനമായി ഉയര്‍ന്നു. കൊവിഡ് പരിശോധനകളുടെ എണ്ണം 60 ലക്ഷം കടന്നുവെന്ന് ഐസിഎംആര്‍ അറിയിച്ചു. 24 മണിക്കൂറിനിടെ 163,187 സാമ്പിളുകള്‍ പരിശോധിച്ചു.

 

 

Story Highlights:  covid19, coronavirus, covid death toll has crossed 11,000 in india

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top