Advertisement

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനു കീഴിലുള്ള ക്ഷേത്രങ്ങളില്‍ ജൂണ്‍ 30 വരെ ഭക്തരെ പ്രവേശിപ്പിക്കില്ല

June 17, 2020
Google News 2 minutes Read
Devotees will not be allowed in the temples until June 30; Travancore Devaswom Board

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനു കീഴിലുള്ള ക്ഷേത്രങ്ങളില്‍ നാളെ മുതല്‍ ജൂണ്‍ 30 വരെ ഭക്തരെ പ്രവേശിപ്പിക്കില്ല. സമ്പര്‍ക്കത്തിലൂടെ കൊവിഡ് രോഗം കൂടുതല്‍ പേര്‍ക്ക് ബാധിക്കുന്ന പശ്ചാത്തലത്തിലാണ് ദേവസ്വം ബോര്‍ഡിന്റെ തീരുമാനം. പൂജകളും ചടങ്ങകുളും ക്ഷേത്രങ്ങളില്‍ നടക്കും.

അതിര്‍ത്തി സംസ്ഥാനമായ തമിഴ്നാട്ടില്‍ രോഗം ക്രമാതീതമായി ബാധിക്കുന്നതും കണക്കിലെടുത്താണ് ബോര്‍ഡ് തീരുമാനമെടുത്തതെന്ന് പ്രസിഡന്റ് എന്‍ വാസു പറഞ്ഞു. സാമൂഹിക അകലം പാലിച്ച് കര്‍ക്കിടകവാവിനു ബലി നടത്തുന്നത് അപ്രായോഗികമാണ്. നൂറുകോടിയുടെ അധിക സഹായം വേണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

 

 

Story Highlights: Devotees will not be allowed in the temples until June 30; Travancore Devaswom Board

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here