ബില്ലുകളിലെ അപാകതകളിൽ വൈദ്യുതി ബോർഡിന്റെ വിശദീകരണം തൃപ്തികരമല്ലെന്ന് കാനം രാജേന്ദ്രൻ

വൈദ്യുതി ബില്ലുകളിലെ അപാകതകളിൽ അതൃപ്തി പരസ്യമാക്കി സിപിഐഎം. വൈദ്യുതി ബോർഡിന്റെ വിശദീകരണം തൃപ്തികരമല്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ വ്യക്തമാക്കി. പ്രശ്നം പരിഹരിക്കാൻ മുഖ്യമന്ത്രി അടിയന്തരമായി ഇടപെടണമെന്ന് തിരുവനന്തപുരത്ത് ചേർന്ന സംസ്ഥാന നിർവാഹക സമിതി യോഗത്തിലെ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
ലോക്ക് ഡൗൺ കാലത്തെ വൈദ്യുതി ബില്ലിനെക്കുറിച്ച് വ്യാപകമായ പരാതി ഉയർന്നു വന്നിരിക്കുന്ന സാഹചര്യത്തിൽ തെറ്റുകൾ തിരുത്താൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്നാണ് സിപിഐഎം നിർവാഹക സമിതിയുടെ ആവശ്യം. നാല് മാസം ഉപയോഗിച്ച വൈദ്യുതിയുടെ യൂണിറ്റ് കണക്കാക്കി ശരാശരിയെടുത്ത് ബിൽ നൽകിയെന്ന് വൈദ്യുതി ബോർഡിന്റെ വിശദീരണത്തിൽ ഉപഭോക്താക്കൾ തൃപ്തരല്ല. ഉപയോഗിക്കാത്ത വൈദ്യുതിക്ക് ബിൽ നൽകിയ നടപടിയിന്മേൽ എന്ത് ന്യായം പറഞ്ഞാലും അംഗീകരിക്കാനാവില്ലെന്നും പ്രമേയം കുറ്റപ്പെടുത്തുന്നു.
കാനം രാജേന്ദ്രൻ, സിപിഐഎം സംസ്ഥാന സെക്രട്ടറി വൈദ്യതി ബില്ലിലെ അപാകതകൾക്കെതിരെ പ്രതിപക്ഷവും ബിജെപിയും പ്രതിഷേധം തുടരുന്നതിനിടെയാണ് സിപിഐഎമ്മും വിമർശനവുമായി രംഗത്തെത്തിയിരിക്കുന്നത്. അടിക്കടിയുള്ള ഇന്ധനവില വർധന തടയാൻ കേന്ദ്രസർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്നും യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു. ലോകത്തിനാകെ ദുരിതം സമ്മാനിച്ച മഹാമാരിയുടെ കാലത്തും നരേന്ദ്ര മോദി സർക്കാർ ജനങ്ങളെ കൊള്ളയടിക്കുകയാണ്. ഇന്ധനവില വർധനയിൽ പ്രതിഷേധിച്ച് ഈ മാസം 20ന് പ്രതിഷേധദിനമായി ആചരിക്കാനും നിർവാഹകസമിതി ആഹ്വാനം ചെയ്തു.
Story highlight: Kanam Rajendran says the Electricity Board’s explanation for the deficiencies in the bills is not satisfactory
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here