വയനാട്ടില്‍ ജില്ലയില്‍ ഇന്ന് മൂന്ന് പേര്‍ക്ക് കൂടി കൊവിഡ്; ഒരാള്‍ക്ക് രോഗമുക്തി

covid19, coronavirus, wayanad

വയനാട് ജില്ലയില്‍ മൂന്ന് പേര്‍ക്ക് കൂടി കൊകോവിഡ് സ്ഥിരീകരിച്ചു. ചുണ്ടേല്‍ സ്വദേശിയായ 43 കാരനും നീലഗിരി സ്വദേശി 34 കാരനും മാനന്തവാടി സ്വദേശി 27 കാരനുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ചുണ്ടേല്‍ സ്വദേശി കുവൈത്തില്‍ നിന്ന് ജൂണ്‍ 12 ന് കൊച്ചി വഴിയും നീലഗിരി സ്വദേശി കുവൈറ്റില്‍ നിന്ന് ജൂണ്‍ 11 ന് കോഴിക്കോട് വഴിയും മാനന്തവാടി സ്വദേശി മഹാരാഷ്ട്രയില്‍ നിന്ന് ജൂണ്‍ നാലിന് ട്രെയിന്‍ മാര്‍ഗം കോഴിക്കോട് വഴിയും ജില്ലയിലെത്തി കൊവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലായിരുന്നു. സ്രവ പരിശോധന പോസിറ്റീവായതിനെ തുടര്‍ന്ന് മൂന്നു പേരെയും മാനന്തവാടി ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അതേസമയം, ജില്ലയില്‍ ഒരാള്‍ കൂടി രോഗമുക്തനായി. കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ചീരാല്‍ സ്വദേശിയെയാണ് സാമ്പിള്‍ പരിശോധന നെഗറ്റീവ് ആയതിനെ തുടര്‍ന്ന് ഡിസ്ചാര്‍ജ് ചെയ്തത്. നിലവില്‍ രോഗം സ്ഥിരീകരിച്ച് 19 പേരാണ് മാനന്തവാടി ജില്ലാ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്.

 

 

Story Highlights:  covid19, coronavirus, wayanad

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top