Advertisement

പ്രകോപനം ഉണ്ടായാൽ തുടർനടപടികൾ സ്വീകരിക്കാനുള്ളഅധികാരം സൈന്യത്തിന് നൽകി കേന്ദ്രസർക്കാർ

June 18, 2020
Google News 1 minute Read
centre gives army power for fight back

അതിർത്തിയിലെ പ്രകോപനം ഏത് കോണിൽ നിന്ന് ഉയർന്നാലുംതുടർനടപടി സ്വീകരിക്കാനുള്ളഅധികാരം സൈന്യത്തിനുനൽകി കേന്ദ്രസർക്കാർ.അതിർത്തിയിലെ സൈനിക വിന്യാസം ശക്തമാക്കിയതിന് പിന്നാലെയാണ് കേന്ദ്രസർക്കാർ നടപടി. ജമ്മു കശ്മീർ മാതൃകയിൽ സൈന്യം, അർധ സൈന്യം, പൊലീസ് ഉദ്യോഗസ്ഥർ എന്നിവരടങ്ങുന്ന സംയുക്ത സംഘം മറ്റ് സംസ്ഥാനങ്ങളിലും രൂപീകരിക്കും.

അതിർത്തിയിൽ പ്രകോപനം ഉണ്ടാകുമ്പോൾ ചെറുത്തു നിൽക്കാമെങ്കിലും മറ്റെന്തെങ്കിലും നടപടികൾ സ്വീകരിക്കണമെങ്കിൽ ഇപ്പോഴും സൈന്യത്തിന് ഭരണതലത്തിൽ നിന്നുള്ള അനുവാദം എത്തുന്നത് വരെ കാത്ത് നിൽക്കണം. പലപ്പോഴും കൂടുതൽ സൈനികരുടെ ജീവൻ നഷ്ടമാകുന്നതടക്കമുള്ള സാഹചര്യങ്ങൾക്ക് കാരണം ഇതാണ്. ഇന്ത്യൻ സൈന്യത്തിന്റെ ഈ അവസ്ഥ അറിയാവുന്ന ഭീകരർ ഉൾപ്പടെയുള്ള എതിരാളികൾ പലഘട്ടങ്ങളിലും ഇത് മുതലെടുക്കുകയും ചെയ്യുന്നുണ്ട്. ഉപഗ്രഹ ചിത്രങ്ങളിലൂടെ അടക്കം ശത്രുവിന്റെ സാന്നിധ്യം സൈന്യം നേരത്തെ തന്നെ തിരിച്ചറിയാറുണ്ടെങ്കിലും ഇവർക്കെതിരെ നടപടി എടുക്കുന്നത് വൈകാൻ ഇത് കാരണമാകുന്നു.

ഇന്ത്യൻ പട്ടാളത്തിന് ഈ അനുവാദം നൽകാനാണ് ഇപ്പോൾ കേന്ദ്രസർക്കാർ തിരുമാനിച്ചിരിക്കുന്നത്. ഇതിനു വേണ്ടി നിയമങ്ങളിലും ചട്ടങ്ങളിലും എന്തൊക്കെ ഭേഭഗതി വേണമെന്ന് നിർദേശിക്കാൻ പ്രധാനമന്ത്രി നിയമ മന്ത്രാലയത്തോട് ആവശ്യപ്പെട്ടു. ഇത് ലഭി്ക്കുന്നമുറയ്ക്ക് ആദ്യം ഓർഡിനൻസിലൂടെയും പിന്നീട് നിയമ ഭേഭഗതിയിലൂടെയും യുക്തമായ സമയത്ത് ശത്രുവിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞാൽ നടപടി സ്വീകരിക്കാനുള്ള അവകാശം നൽകി ഇന്ത്യൻ സേനയെ ശക്തമാക്കും.

അതേസമയം, ഗാൽവാൻ താഴ്‌വരയിൽ വീരമ്യത്യു വരിച്ച സേനാംഗങ്ങളെ വൈകാരികമായ വാക്കുകളിലൂടെ സർവ്വ സൈന്യാധിപനായ രാഷ്ട്രപതി അനുസ്മരിച്ചു. ജീവൻ രാജ്യത്തിന് വേണ്ടി സമർപ്പിച്ച ഒരോരുത്തരുടെയും ത്യാഗത്തിന് മുന്നിൽ രാജ്യം ശിരസ്സ് നമിയ്ക്കുന്നതായ് പ്രഥമ പൌരൻ ട്വിറ്റ് ചെയ്തു.

അതേസമയം വീരമ്യത്യു വരിച്ച ജവാന്മാർക്ക് സർവ്വസൈന്യാധിപൻ കൂടിയായ രാഷ്ട്രപതി ആദരാജ്ഞലികൾ അർപ്പിച്ചു.

Story Highlights- army, indian army,

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here