സൈനികരുടെ ശവപ്പെട്ടിയില്‍ പിഎം കെയേഴ്‌സ് സ്റ്റിക്കര്‍ പതിക്കുമോ എന്ന് ട്വീറ്റ്; ടീം ഡോക്ടറെ സിഎസ്‌കെ പുറത്താക്കി

ടീം ഡോക്ടറെ പുറത്താക്കി ഐപിഎല്‍ ക്ലബ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ്. ചൈനയുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ജവാന്മാരുമായി ബന്ധപ്പെട്ട് ട്വീറ്റ് ചെയ്തതിനാണ് ഡോക്ടര്‍ മധു തോട്ടപ്പിള്ളിലിനെ ചെന്നൈ പുറത്താക്കിയത്.

ചൈനീസ് സൈന്യവുമായുള്ള സായുധ പോരാട്ടത്തിനിടെ 20 ഇന്ത്യന്‍ സൈനികര്‍ മരണപ്പെട്ടതിനെ തുടര്‍ന്നായിരുന്നു മധു തോട്ടപ്പിള്ളിലിന്റെ ട്വീറ്റ്. ‘സൈനികരുടെ ശവപ്പെട്ടിയില്‍ പി എം കെയേഴ്‌സ് എന്ന് രേഖപ്പെടുത്തുമോ?’ എന്ന ട്വീറ്റ് വളരെ വേഗം വൈറലായി. ഇതിനു പിന്നാലെയാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് മധു തോട്ടപ്പിള്ളിലിനെ പുറത്താക്കിയത്. 8 സീസണുകളിലായി ക്ലബിനൊപ്പമുള്ള ആളാണ് മധു.

ട്വീറ്റുമായി ക്ലബിനു യാതൊരു ബന്ധവുമില്ലെന്ന് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് അധികൃതര്‍ അറിയിച്ചു. ട്വീറ്റില്‍ മാനേജ്‌മെന്റ് ഖേദിക്കുന്നു എന്നും തങ്ങളുടെ അറിവോടെയല്ല മധു ട്വീറ്റ് ചെയ്തതെന്നും പറഞ്ഞ സിഎസ്‌കെ അദ്ദേഹത്തെ പുറത്താക്കുന്നതായും അറിയിച്ചു.

അതേ സമയം, സംഭവത്തില്‍ മധു മാപ്പപേക്ഷ നടത്തിയിട്ടുണ്ട്. ട്വീറ്റ് താന്‍ നീക്കം ചെയ്‌തെങ്കിലും സ്‌ക്രീന്‍ ഷോട്ടുകള്‍ പ്രചരിക്കുന്നുണ്ടെന്നും അത് തന്റെ അറിവോടെയല്ലെന്നും അദ്ദേഹം പറയുന്നു.

Story Highlights: CSK suspended team doctor

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top