കോട്ടയത്ത് ഇന്ന് 11 പേർക്ക് കൊവിഡ്; രണ്ട് പേർ രോഗമുക്തരായി

കോട്ടയത്ത് ഇന്ന് പതിനൊന്ന് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ ആറ് പേർ വിദേശത്ത് നിന്നും അഞ്ചു പേർ മറ്റു സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. അഞ്ചു പേർക്കാണ് രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നത്. ഇതോടെ രോഗം ബാധിച്ച് ചികിത്സയിലുള്ള കോട്ടയം ജില്ലക്കാരുടെ എണ്ണം 67 ആയി. ഇതിൽ 39 പേർ കോട്ടയം ജനറൽ ആശുപത്രിയിലും 26 പേർ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും രണ്ടു പേർ എറണാകുളം മെഡിക്കൽ കോളജ് ആശുപത്രിയിലുമാണ്.
രോഗം ഭേദമായ രണ്ടു പേർ ഇന്ന് ആശുപത്രി വിട്ടു. അബുദാബിയിൽ നിന്ന് മെയ് 31ന് എത്തിയ ചിറക്കടവ് സ്വദേശിനിയും(37) ഡൽഹിയിൽ നിന്ന് മെയ് 28ന് എത്തിയ തൃക്കൊടിത്താനം സ്വദേശിനിയു(22)മാണ് രോഗമുക്തരായത്. ജില്ലയിൽ ആകെ 53 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്.
read also: സംസ്ഥാനത്ത് നിലവില്‍ കൊവിഡ് ചികിത്സയിലുള്ളത് 1358 പേര്‍
ഇന്ന് രോഗം സ്ഥിരീകരിച്ചവർ
1. ജൂൺ 11ന് കുവൈറ്റിൽ നിന്നെത്തി ഹോം ക്വാറന്റീനിൽ കഴിഞ്ഞിരുന്ന എരുമേലി സ്വദേശി (28). രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നില്ല.
2. മുംബൈയിൽ നിന്ന് ജൂൺ ഒന്നിന് വിമാനത്തിൽ എത്തിയ ചിറക്കടവ് സ്വദേശി (53). ഹോം ക്വാറന്റീനിലായിരുന്നു. രോഗ ലക്ഷണങ്ങൾ ഉണ്ടായിരുന്നില്ല.
3. കുവൈറ്റിൽ നിന്ന് ജൂൺ 13ന് എത്തിയ നെടുംകുന്നം സ്വദേശി(36). ഇതേ വിമാനത്തിൽ എത്തിയ മറ്റൊരാൾക്കൊപ്പം നെടുംകുന്നത്ത് ഹോം ക്വാറന്റീനിലായിരുന്നു. രോഗലക്ഷണങ്ങൾ പ്രകടമായതിനെ തുടർന്നാണ് സാമ്പിൾ പരിശോധന നടത്തിയത്.
4. മഹാരാഷ്ട്രയിൽ നിന്ന് ജൂൺ 12ന് ട്രെയിനിൽ എത്തി ഹോം ക്വാറന്റീനിൽ കഴിഞ്ഞിരുന്ന നീണ്ടൂർ സ്വദേശിനി(20). രോഗലക്ഷണങ്ങൾ ഉണ്ടായതിനെത്തുടർന്നാണ് പരിശോധന നടത്തിയത്.
5. റിയാദിൽ നിന്ന് ജൂൺ എട്ടിന് ഭാര്യയ്‌ക്കൊപ്പം എത്തി ഹോം ക്വാറന്റീനിൽ കഴിഞ്ഞിരുന്ന നീണ്ടൂർ സ്വദേശി(33). രോഗലക്ഷണങ്ങൾ പ്രകടമായതിനെത്തുടർന്ന് സാമ്പിൾ ശേഖരിച്ചു. ഭാര്യയുടെ പരിശോധനാ ഫലം നെഗറ്റീവാണ്.
6. ഡൽഹിയിൽ നിന്ന് ജൂൺ ആറിന് ട്രെയിനിൽ എത്തിയ ഗർഭിണിയായ തൃക്കൊടിത്താനം സ്വദേശിനി(32). രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നില്ല.
7. മുംബൈയിൽ നിന്ന് ജൂൺ എട്ടിന് വിമാനത്തിൽ എത്തി ഹോം ക്വാറന്റീനിൽ കഴിഞ്ഞിരുന്ന ചിങ്ങവനം സ്വദേശിനി(27). രോഗലക്ഷണങ്ങൾ കണ്ടതിനെത്തുടർന്നാണ് സാമ്പിൾ ശേഖരിച്ചത്.
8. കുവൈറ്റിൽ നിന്ന് ജൂൺ രണ്ടിന് എത്തിയ ചങ്ങനാശേരി മലകുന്നം സ്വദേശിനി(53). ഹോം ക്വാറന്റീനിൽ ആയിരുന്നു.
9. ദുബായിൽ നിന്ന് ജൂൺ ആറിന് എത്തി ഹോം ക്വാറന്റീനിൽ കഴിഞ്ഞിരുന്ന വിജയപുരം സ്വദേശിനി(41). രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നില്ല.
10. ഡൽഹിയിൽ നിന്ന് ജൂൺ 15ന് എത്തിയ കറുകച്ചാൽ സ്വദേശി(32). എറണാകുളം വരെ ട്രെയിനിലും അവിടെനിന്ന് കെ.എസ്.ആർ.ടി.സി ബസിൽ കോട്ടയത്തും എത്തിയ യുവാവിന് രോഗലക്ഷണങ്ങൾ കണ്ടെത്തിയതിനെത്തുടർന്ന് അന്നുതന്നെ കോട്ടയം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
11. കുവൈറ്റിൽ നിന്ന് ജൂൺ 12ന് എത്തി കോട്ടയം കളത്തിപ്പടിയിലെ ക്വാറന്റീനിൽ കേന്ദ്രത്തിൽ കഴിഞ്ഞിരുന്ന ചങ്ങനാശേരി സ്വദേശി(34).
story highlights- coronavirus, kottayam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here