Advertisement

രാജ്യത്ത് ഇന്ധനവില വീണ്ടും വർധിച്ചു; പെട്രോളിന് 53 പൈസയും ഡീസലിന് 64 പൈസയുമാണ് ഉയർത്തിയത്

June 18, 2020
Google News 3 minutes Read

രാജ്യത്ത് ഇന്ധനവില വീണ്ടും വർധിച്ചു. തുടർച്ചയായി 12 ആം ദിവസമാണ് രാജ്യത്ത് ഇന്ധനവില കൂടുന്നത്. പെട്രോളിന് 53 പൈസയും ഡീസലിന് 64 പൈസയുമാണ് വർധിച്ചിരിക്കുന്നത്. കഴിഞ്ഞ 12 ദിവസങ്ങൾകൊണ്ട് പെട്രോളിന് 6.56 രൂപയും ഡീസലിന് 6.72 രൂപയുമാണ് കൂടിയിരിക്കുന്നത്.

തുടർച്ചയായി 82 ദിവസം എണ്ണവിലയിൽ മാറ്റം വരുത്താതിരുന്നതിനു ശേഷം ജൂൺ ഏഴ് മുതലാണ് പ്രതിദിന വില പരിഷ്‌കരണം നടപ്പാക്കിയത്. അന്നു മുതൽ ദിവസവും വില വർധിച്ചുകൊണ്ടിരിക്കുകയാണ്. രാജ്യാന്തര വിപണയിൽ ക്രൂഡ് ഓയിലിന് വില കുറയുമ്പോഴും കേന്ദ്രസർക്കാർ എക്‌സൈസ് നികുതി വർധിപ്പിച്ചതിനെ തുടർന്നാണ് വില വർധിപ്പിക്കേണ്ട സാഹചര്യം ഉണ്ടായതെന്നാണ് എണ്ണക്കമ്പനികൾ പറയുന്നത്.

Story highlight: Fuel prices up again in the country; Petrol price hiked by 53 paise per liter and diesel by 64 paise per liter

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here