സുശാന്തിന്റെ മരണം; യഷ് രാജ് ഫിലിംസുമായുള്ള കരാറിന്റെ പകർപ്പ് ആവശ്യപ്പെട്ട് പൊലീസ്

സുശാന്ത് സിംഗ് രജ്പുതിന്‍റെ മരണത്തിന് പിന്നാലെ യഷ് രാജ് ഫിലിംസുമായി നടൻ ഏര്‍പ്പെട്ടിരുന്ന കരാറിന്‍റെ പകർപ്പ് ആവശ്യപ്പെട്ട് പൊലീസ്. ബാന്ദ്ര പൊലീസിന്‍റേതാണ് നടപടി. ആദിത്യ ചോപ്രയ്ക്കെതിരെ പരാതി ഉയർന്ന സാഹചര്യത്തിൽ കൂടിയാണ് നടപടി.
യഷ് രാജ് ഫിലിംസിന്‍റെ രണ്ട് സിനിമകളിലാണ് സുശാന്ത് അഭിനയിച്ചത്. 2013ല്‍ പുറത്തിറങ്ങിയ ശുദ്ധ് ദേശി റൊമാന്‍സും 2015ലെ ഡിറ്റക്ടീവ് ബ്യോംകേഷ് ബക്ഷിയും. ഈ സമയത്ത് സുശാന്തിന് യഷ് രാജ് ഫിലിംസിന്‍റെ മറ്റൊരു ചിത്രത്തില്‍ കൂടി അഭിനയിക്കാനുള്ള അവസരം ലഭിച്ചിരുന്നതായാണ് സൂചന. ശേഖര്‍ കപൂറിനൊപ്പമുള്ള സുശാന്തിന്‍റെ ചിത്രത്തിന്‍റെ നിര്‍മ്മാണം യഷ് രാജ് ഫിലിംസായിരുന്നു. എന്നാല്‍ ഈ ചിത്രം പിന്നീട് ഉപേക്ഷിക്കുകയായിരുന്നു.
read also: സുശാന്തിന്റെ മരണം; സൽമാൻ ഖാൻ ഉൾപ്പെടെ എട്ട് പേർക്കെതിരെ കോടതിയിൽ ക്രിമിനൽ പരാതി
സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട് ആദിത്യ ചോപ്ര, സൽമാൻ ഖാൻ, കരൺ ജോഹർ ഉൾപ്പെടെയുള്ളവർക്കെതിരെ ക്രിമിനൽ പരാതി കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. അഭിഭാഷകനായ സുധീർകുമാർ ഓജയാണ് കോടതിയെ സമീപിച്ചത്. സൽമാൻ ഖാനും കരൺ ജോഹറും അടക്കം എട്ട് പേർ നടത്തിയ ഗൂഢാലോചനയാണ് സുശാന്തിനെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഇവർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും ആവശ്യപ്പെടുന്നു.
story highlights- sushant singh rajput
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here