Advertisement

ഇന്നത്തെ പ്രധാന വാർത്തകൾ (19-06-2020)

June 19, 2020
Google News 1 minute Read
todays news headlines june 19

എസ്എൻ കോളജ് ഫണ്ട് വകമാറ്റൽ; വെള്ളാപ്പള്ളി നടേശനെ ചോദ്യം ചെയ്യാൻ നോട്ടിസ് നൽകി ക്രൈംബ്രാഞ്ച്

കൊല്ലം എസ്എൻ കോളജിലെ സുവർണ ജൂബിലി ഫണ്ട് വകമാറ്റിയെന്ന ആരോപണത്തിൽ വെള്ളാപ്പള്ളി നടേശനെ ചോദ്യം ചെയ്യാൻ നോട്ടിസ് നൽകി ക്രൈംബ്രാഞ്ച്. ഹൈക്കോടതിയിൽ ക്രൈംബ്രാഞ്ച് ഇത് സംബന്ധിച്ച് നിലപാടറിയിച്ചു. കൊവിഡ് ആയതിനാൽ ചോദ്യം ചെയ്യൽ നീണ്ടുപോയിരുന്നു.

ചൈന തടഞ്ഞുവച്ച പത്ത് ഇന്ത്യൻ സൈനികരെ വിട്ടയച്ചതായി റിപ്പോർട്ട്

ലഡാക്കിൽ നടന്ന സംഘർഷത്തിന് പിന്നാലെ ചൈന തടഞ്ഞുവച്ചിരുന്ന ഇന്ത്യൻ സൈനികരെ വിട്ടയച്ചതായി റിപ്പോർട്ട്. ഒരു ലഫ്റ്റ്നന്റ് കേണലും മൂന്ന് മേജർമാരും അടക്കമുള്ളവരെ വിട്ടയച്ചതായാണ് റിപ്പോര്‍ട്ട്. എന്നാൽ ഇത് സംബന്ധിച്ച് ഇന്ത്യൻ സൈന്യം ഔദ്യോ​ഗികമായി പ്രതികരിച്ചിട്ടില്ല.

24 മണിക്കൂറിനിടെ ഇന്ത്യയിൽ 13000 കടന്ന് കൊവിഡ് കേസുകൾ

ഇന്ത്യയിൽ കൊവിഡ് ബാധിതരുടെ എണ്ണം 3,80,532 ആയി. 24 മണിക്കൂറിനിടെ 13586 പോസിറ്റീവ് കേസുകളും 336 മരണവും റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ മരണം 12,573 ആയി. രോഗമുക്തരായവരുടെ എണ്ണം ചികിത്സയിൽ ഉള്ളവരേക്കാൾ കൂടുതലായി തുടരുന്നത് മാത്രമാണ് രാജ്യത്തിന് ആശ്വാസം പകരുന്നത്.

Story Highlights- todays news headlines june 19

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here