ബെയ്‌ലിയെ ചേർത്ത് പിടിച്ച് നടൻ മോഹൻലാൽ; ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

തന്റെ വളർത്തു നായ ആയ ബെയ്‌ലിയെ ചേർത്ത് പിടിച്ച് നടൻ മോഹൻലാൽ. ബെയ്‌ലിയുമായുള്ള ചിത്രം താരം തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി പങ്കുവച്ചിരിക്കുന്നത്.

ചിത്രത്തിൽ താടി ഒരുപാട് നീട്ടി വളർത്തി ഒരു വെറൈറ്റി ഗറ്റപ്പിലാണ് താരം. വീട്ടിലെ ജിംനേഷ്യത്തിൽ വച്ചാണ് ഫോട്ടോ എടുത്തിരിക്കുന്നത്. പ്രിയ താരത്തിന്റെ പുതിയ ഗെറ്റപ്പിലുള്ള ചിത്രം ആരാധകർ വലിയ ആവേശത്തോടെയാണ് ഏറ്റെടുത്തിരിക്കുന്നത്.

മുൻപ് താരം തന്റെ അറുപതാം പിറന്നാളിനെടുത്ത ചിത്രങ്ങളിലും ബെയ്‌ലി ഒപ്പമുണ്ടായിരുന്നു. ബെയ്‌ലിയെയും മകൻ പ്രണവിനെയും ഒറ്റ ഫ്രെയിമിലാക്കിയ ‘ലാലേട്ടൻ ക്ലിക്ക്’ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരുന്നു.

Story highlight: Actor Mohanlal takes on Bailey Fans taking pictures

 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top