ഗൂഗിൾ മാപ്പിനെ നേരിടാൻ മാപ്പിലറി സ്വന്തമാക്കി ഫേസ്ബുക്ക്

ഗൂഗിൾ മാപ്പിനെ നേരിടാൻ മാപ്പിലറി (Mapillary) സ്റ്റാർട്ട് അപ്പ് സ്വന്തമാക്കി ഫേസ്ബുക്ക്. സ്ട്രീറ്റ് ലെവൽ ഇമേജറി പ്ലാറ്റ്‌ഫോമായ മാപ്പിലറി ഗൂഗിൾ മാപ്പിന് സമാനമായി വിശദവും കൃത്യതയുള്ളതുമായതാണ്.

ഫേസ്ബുക്കിന്റെ മാർക്കറ്റ് പ്ലേസ് പോലുള്ള വിവിധ സേവനങ്ങൾക്ക് മാപ്പിലറിയുടെ സേവനങ്ങൾ പ്രയോജനപ്പെടുത്താനാണ് ഫേസ്ബുക്കിന്റെ ലക്ഷ്യം.
മാത്രമല്ല, മെഷീൻ ലേണിംഗ്, ഉപഗ്രഹ ചിത്രങ്ങൾ, മാപ്പിംഗ് സേവനങ്ങളുമായുള്ള സഹകരണം എന്നിവയിലൂടെ മാപ്പുകൾ മെച്ചപ്പെടുത്താനുള്ള ടൂളുകളും സാങ്കേതിക വിദ്യയും വികസിപ്പിക്കുകയാണ് ഫേസ്ബുക്ക് ഉദ്ദേശിക്കുന്നത്.

മാപ്പിലറിയിൽ അപ് ലോഡ് ചെയ്യുന്ന ചിത്രങ്ങളെല്ലാം എല്ലാവർക്കും ലഭ്യമാവുമെന്നും അധികൃതർ അറിയിച്ചു.

Story highlight: Facebook owns Mapillary to fight Google Maps

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top