Advertisement

ഇന്ത്യന്‍ സേനക്കെതിരെ സിപിഐഎം പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുന്നു എന്ന തരത്തിലുള്ള വ്യാജപ്രചാരണത്തിന്റെ യാഥാർത്ഥ്യം [ 24 fact check]

June 20, 2020
Google News 2 minutes Read

-/ ​​ഗ്രീഷ്മാ രാജ് സി പി

ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ സംഘര്‍ഷം കടുക്കുമ്പോള്‍ ഇന്ത്യന്‍ സേനക്കെതിരെ സിപിഐഎം പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുന്നു എന്ന പേരിൽ സാമൂഹ്യമാധ്യമങ്ങളിൽ വ്യാജ സന്ദേശങ്ങൾ പ്രചരിക്കുന്നു. പാവപ്പെട്ടവര്‍ക്ക് നേരിട്ട് പണം എത്തിക്കുക, സൗജന്യഭക്ഷണം നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് സിപിഐഎം നേതാക്കള്‍ ഡല്‍ഹിയില്‍ നടത്തിയ പ്രകടനത്തിന്റെ ചിത്രങ്ങളാണ് തെറ്റായ രീതിയില്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്.

ജൂണ്‍ 16 ന് സീതാറാം യെച്ചൂരി, ബൃന്ദ കാരാട്ട്, പ്രകാശ് കാരാട്ട് തുടങ്ങിയവരുടെ നേതൃത്വത്തില്‍ നടന്ന സിപിഐഎം സമരത്തിന്റെ ചിത്രമാണ് വ്യാജ അടിക്കുറിപ്പോടെ പ്രചരിക്കുന്നത്. ഇതേ ദിവസം തന്നെയാണ് ലഡാക്കിലെ ഗാല്‍വന്‍ താഴ്‌വരയിലുണ്ടായ ചൈനീസ് അതിക്രമത്തില്‍ ഇന്ത്യന്‍ ജവാന്മാര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടുവെന്ന വാര്‍ത്തയും പുറത്തുവന്നത്. ഇതിനുപിന്നാലെയാണ് ഇന്ത്യന്‍ ആര്‍മി ചൈനീസ് പട്ടാളത്തെ തകര്‍ത്തതില്‍ പ്രതിഷേധിച്ച് സിപിഐഎം ഡല്‍ഹിയില്‍ റാലി നടത്തുന്നുവെന്ന് സാമൂഹ്യമാധ്യമങ്ങളിൽ പ്രചാരണം നടന്നത്.

എന്നാല്‍ ചിത്രം പരിശോധിച്ചാൽ ഇത് വ്യാജപ്രചാരണമാണെന്ന് മനസിലാക്കാവുന്നതേയുള്ളൂ. ഇന്‍കം ടാക്‌സ് പരിധിക്ക് പുറത്തുള്ളവര്‍ക്ക് 7500 രൂപ വീതം നല്‍കുക, ആവശ്യക്കാര്‍ക്ക് ആറുമാസത്തേക്ക് 10 കിലോ ഭക്ഷ്യധാന്യം നല്‍കുക തുടങ്ങിയ ആവശ്യങ്ങളാണ് നേതാക്കള്‍ പ്ലക്കാര്‍ഡുകളില്‍ എഴുതിയിട്ടുള്ളത്. മാത്രമല്ല, ‘മോദി സര്‍ക്കാരിന്റെ ജനദ്രോഹ നടപടികള്‍ക്കെതിരായ പ്രതിഷേധം’ എന്ന തലക്കെട്ടോടെ സിപിഐഎം ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ ചിത്രം ഷെയര്‍ ചെയ്തിട്ടുമുണ്ട്.

Story Highlights: fact check CPIM Protest Against The Indian Army

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here